വിരണ്ടോടി, കുത്തി, ഒടുവിൽ കീഴടങ്ങി; നാടിനെ വിറപ്പിച്ച് പോത്തുകൾ

ox
SHARE

പ്രളയ ദുരിതത്തിന് നടുവില്‍ തിരൂര്‍ മൂന്നിയൂരിനെ വിറപ്പിച്ച് പോത്തുകള്‍. കഴിഞ്ഞ രാവിലെ വിരണ്ടോടിയ രണ്ട് പോത്തുകളുടെ അക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് പരുക്കേറ്റു.  മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ പിടിച്ചുകെട്ടാനായത്. 

പെരുന്നാള്‍ ദിനത്തില്‍ രാവിലെ മുതലാണ് മൂന്നയൂരിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് പോത്തുകള്‍ വിരണ്ടോടി പരിഭ്രാന്തി തീര്‍ത്ത്.  പാറക്കടവില്‍ പോത്തിന്റെ കുത്തേറ്റ് പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. വിരണ്ടോടി തലപ്പാറയിലുള്ള പെട്രോള്‍ പമ്പിലെത്തിയ പോത്ത് പിടിച്ചുകെട്ടാനെത്തിയയാളെ അക്രമിച്ച് ഓടുകയായിരുന്നു. 

നാട്ടുകാരെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി ഓടിയ പോത്തിനെ പിടികൂടാന്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഉടമ നില്‍കിയ വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ നിന്നെത്തിയ തൊഴിലാളികളാണ് പോത്തിനെ സാഹസികമായി പിടിച്ച് കെട്ടിയത്.

MORE IN KERALA
SHOW MORE
Loading...
Loading...