പ്രാർത്ഥനയോടെ വിധിക്കായി കാത്ത് കുടുംബം; നീതി ലഭിച്ചില്ലെങ്കിൽ പോരാട്ടം തുടരും

kevin-case
SHARE

സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിക്കുന്ന കെവിന്‍ വധകേസില്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമെന്ന  പ്രതീക്ഷയിലാണ് കെവിന്‍റെ കുടുംബം. പൊലീസ് അന്വേഷണത്തിലും കോടതി നടപടികളിലും കുടുംബം തൃപ്തി പ്രകടിപ്പിക്കുന്നു. നീതി ലഭിച്ചില്ലെങ്കില്‍  മേല്‍ക്കോടതികളെ സമീപിക്കുമെന്നും കെവിന്‍റെ പിതാവ് മനോരമ ന്യൂസിനോട് വ്യക്തമാക്കി.

കെവിന്‍റെ ഓര്‍മകളില്‍ പ്രാര്‍ഥനകളോടെ വിധിക്കായി കാത്തിരിക്കുകയാണ് കുടുംബം.. മകനെ അപായപ്പെടുത്തിയവര്‍ക്ക് പരമാവധി ശിക്ഷ തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

മൂന്ന് മാസം കൊണ്ട് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ്ല്‍ വിചാരണ പൂര്‍ത്തിയായി. വിചാരണ വേളയില്‍ കോടതിയില്‍  സ്ഥിരസാന്നിധ്യമായിരുന്നു കെവിന്‍റെ പിതാവ്. അന്വേഷണത്തിലും പ്രോസിക്യൂഷന്‍ വാദത്തിലും കുടുംബം സംതൃപ്തരാണ്. വിധികേള്‍ക്കാന്‍ കോടതിയില്‍ പോകേണ്ടെന്നാണ് മാതാപിതാക്കളുടെ തീരുമാനം. വീട്ടില്‍ പ്രാര്‍ഥനയോടെ കാത്തിരിക്കും. സംസ്ഥാനത്തിന് പുറത്ത് ഉന്നതപഠനം നടത്തുന്ന കെവിന്‍റെ ഭാര്യ നീനുവും വിധിക്കായുള്ള കാത്തിരിപ്പിലാണ്. വിധി പ്രതീക്ഷയ്ക്ക് വിരുധമാണെങ്കില്‍ നീതിക്കായുള്ള നിയമപോരാട്ടം തുടരാന്‍ തന്നെയാണ് കുടുംബത്തിന്‍റെയും തീരുമാനം. 

MORE IN KERALA
SHOW MORE
Loading...
Loading...