വീടിന് നടുവില്‍ കുത്തിയൊഴുകി പ്രളയജലം; പുതിയ കാറും നശിച്ചു; വിഡിയോ

flood-house-14
SHARE

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും ഇടുക്കിയിലും കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുമുൾപ്പെടെ ശക്തമായ മഴ തുടരുകയാണ്. വെള്ളം വലിഞ്ഞതോടെ ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വാസയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്. വെള്ളം കയറിയിറങ്ങിയ വീടുകളും കണ്ണീർക്കാഴ്ച തന്നെയാണ്.

അത്തരമൊരു കാഴ്ചയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഒരാഴ്ച മുൻപ് മാത്രം കയറിത്താമസിക്കാൻ തുടങ്ങിയ വീട്ടിലാണ് ഇക്കുറി പെയ്ത മഴയില്‍ വെള്ളം കയറിയത്. പിന്നാലെ കുടുംബാംഗങ്ങള്‍ വീടുവിട്ടു. മഴ ശമിച്ച് വെള്ളമിറങ്ങിയതോടെ തിരിച്ചെത്തിയ കുടുംബാംഗങ്ങൾ കണ്ടത് നെഞ്ചുതകർക്കുന്ന കാഴ്ചയാണ്. 

വീടിന് നടുവിലൂടെയാണിപ്പോൾ പ്രളയജലം കുത്തിയൊഴുകുന്നത്. പോർച്ചിൽ കിടന്ന പുതിയ കാറും നശിച്ചു. ഹൃദയം തകർക്കുന്ന കാഴ്ചയാണ് വിഡിയോയിൽ.. വിഡിയോ കാണാം:

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...