പുത്തുമലയിലേത് ഉരുൾപൊട്ടലല്ല; മണ്ണിടിച്ചിൽ; കാരണം സോയിൽ പൈപ്പിങ്

puthumala
SHARE

പുത്തുമലയിലുണ്ടായത് ഉരുൾപൊട്ടലല്ല, സോയിൽ പൈപ്പിങ് മൂലമുണ്ടായ ഭീമൻ മണ്ണിടിച്ചിലാണെന്നു കണ്ടെത്തൽ. 9 സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിൽ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടർ ഭൂമിയാണ് ഒലിച്ചുപോയതെന്നും മണ്ണുസംരക്ഷണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. പുത്തുമലയിലെ മേൽമണ്ണിന് 1.5 മീറ്റർ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞുകിടക്കുന്ന വൻപാറക്കെട്ടും. മേൽമണ്ണിനു 2.5 മീറ്റർ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളിൽ വൻ പ്രകൃതിദുരന്തങ്ങൾക്കു സാധ്യത കൂടുതലാണ്. ചെറിയ  ഇടവേളകളിൽ 2 തവണ പുത്തുമലയ്ക്കുമേൽ മണ്ണിടിച്ചിറങ്ങി. 

5 ലക്ഷം ടൺ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയിൽ വന്നുമൂടിയതെന്നും പഠനത്തിൽ കണ്ടെത്തി. ഒരാഴ്ചയോളം പുത്തുമലയിൽ അതിതീവ്രമഴ പെയ്തു. പാറക്കെട്ടുകൾക്കും വൻമരങ്ങൾക്കുമൊപ്പം 5 ലക്ഷം ഘനമീറ്റർ വെള്ളവും കുത്തിയൊലിച്ചതോടെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.

പ്രദേശത്ത് 1980കളിൽ വലിയതോതിൽ മരംമുറി നടന്നിരുന്നു. തേയിലത്തോട്ടങ്ങൾക്കായി നടത്തിയ മരംമുറിക്കൽ കാലാന്തരത്തിൽ സോയിൽ പൈപ്പിങ്ങിന് ഇടയാക്കിയിട്ടുണ്ടെന്നാണു മണ്ണുസംരക്ഷണവകുപ്പ് നടത്തിയ പ്രാഥമിക പഠനത്തിലെ വിലയിരുത്തൽ.

പി.യു. ദാസ്,ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ

MORE IN KERALA
SHOW MORE
Loading...
Loading...