നൗഷാദിനെ തോളിലേറ്റി ആദരം; അനുമോദിച്ച് വഴിയോരക്കച്ചവടക്കാർ

noushad-13-08
SHARE

ദുരിതബാധിതര്‍ക്കായി തന്റെ കടയിലെ തുണി മുഴുവനും നല്‍കിയ നൗഷാദിന് കൊച്ചിയിലെ വഴിയോരക്കച്ചവടക്കാരുടെ ആദരം. ബ്രോഡ്‌വേയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നൂറുകണക്കിന് കച്ചവടക്കാരും നാട്ടുകാരും പങ്കെടുത്തു.

വഴിയോരക്കച്ചവടക്കാരുടെ അഭിമാനമായി മാറിയ നൗഷാദിനെ ബ്രോഡ്‌വേയിലൂടെ എടുത്താണ് അനുമോദന വേദിയിലേക്ക് എത്തിച്ചത്. വിശാലമനസിന്‍റെ ഉടമയെ നേരില്‍ക്കാണാനും അനുമോദിക്കാനും നൂറുകണക്കിനുപേര്‍ തടിച്ചുകൂടി. പരിമിതികളെ അതിജീവിച്ച് സംഭാവന നല്‍കിയ നൗഷാദിനെ എല്ലാവരും മാതൃകയാക്കണമെന്ന് പ്രാസംഗികര്‍ ആവര്‍ത്തിച്ചു. ഒന്നും പ്രതീക്ഷിക്കാതെ ചെയ്ത നന്മയ്ക്ക് ലഭിക്കുന്ന അനുമോദനത്തിന് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് നൗഷാദ്.

കഴിഞ്ഞ ശനിയാഴ്ച ദുരിതാശ്വാസത്തിനായി വസ്ത്രങ്ങള്‍ ശേഖരിക്കാനിറങ്ങിയ കുസാറ്റ് സംഘത്തിന് കടയിലെ സാധനങ്ങള്‍ ചാക്കില്‍ നിറച്ചാണ് നൗഷാദ് നല്‍കിയത്. ദൃശ്യങ്ങള്‍ വൈറലായതോടെ ഈ വഴിയോരക്കച്ചവടക്കാരനും താരമായി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...