മൂന്നാറിൽ ആദിവാസി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടത് റാഗിങ് മൂലമെന്ന് പൊലീസ്

munnar-ragging-13
SHARE

മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളിലെ ആദിവാസി കുട്ടികള്‍  ഹോസ്റ്റലിൽനിന്നിറങ്ങിപ്പോയത്  സീനിയര്‍ കുട്ടികളുടെ റാഗിംങ്ങ് മൂലമെന്ന് പൊലീസ്. സംഭവത്തിൽ ഹോസ്റ്റല്‍ വാര്‍ഡനും ബന്ധപ്പെട്ട അധ്യാപകര്‍ക്കുമെതിരെ പൊലീസ്  കേസെടുത്തു. 23 കുട്ടികളാണ് അധികൃതരെ അറിയിക്കാതെ ഹോസ്റ്റലിൽ വിട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ്    സംഭവം.  സീനിയര്‍ കുട്ടികളുടെ   നിരന്തര പീഡനത്തിന് ഇരയായതോടെയാണ് ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ 23 കുട്ടികൾ ഹോസ്റ്റലിൽ വിട്ടത്.   ഹോസ്റ്റല്‍ മുറിയിലും പീഡനം തുടര്‍ന്നതോടെയാണ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയത്. ഹോസ്റ്റൽ വാര്‍ഡനടക്കമുള്ള അധ്യാപകര്‍ ഉണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ല. 

ഉപദ്രവം സഹിക്കവയ്യാതെയാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് കുട്ടികള്‍ പൊലീസിന് മൊഴിനല്‍കിയതോടെയാണ് വാര്‍ഡനും ബന്ധപ്പെട്ട അധ്യാപകര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ സംഭവമാണ് മറയൂര്‍ ഹോസ്റ്റലിലും നടക്കുന്നത്. സംഭവങ്ങളെ  കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. കോളജ് വിദ്യാർഥികളോടൊപ്പമാണ്  കുട്ടികളെ താമസിപ്പിക്കുന്നതെന്ന്  അന്വേഷണത്തില്‍ വ്യക്തമായി. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പലതും പുറത്തറിഞ്ഞിരുന്നില്ല. കുട്ടികളെ രാത്രി  ശ്രദ്ധിക്കുന്നതിന് വാച്ചര്‍ മാത്രമാണ് നിലവിലുള്ളത്.  

MORE IN KERALA
SHOW MORE
Loading...
Loading...