കാറിൽ നിന്ന് ഒഴുകിപ്പോയത് 20 പവനവും 10000 രൂപയും

kasargod-car
SHARE

അരയിയിൽ ഒഴുക്കിൽ പെട്ട കാർ കരയ്ക്കെത്തിച്ചു. കാറിലുണ്ടായിരുന്ന 20 പവൻ സ്വർണവും 10,000 രൂപയും ഒഴുകി പോയി. കഴിഞ്ഞ‍ ദിവസം സന്ധ്യയ്ക്കാണ് ദമ്പതികൾ സഞ്ചരിച്ച കാർ അരയി‍ പാലത്തിൽ ഒഴുക്കിൽ പെട്ടത്. നാട്ടുകാരായ യുവാക്കൾ കൃത്യ സമയത്ത് ഇടപെട്ടതിനാൽ ഇവരെ രക്ഷിക്കാനും കാറിനെ ഒഴുക്കിൽ പെടാതെ കെട്ടിയിടാനും കഴിഞ്ഞു. 

ഇന്നലെ രാവിലെ ഹൊസ്ദുർഗ് എസ്ഐ മുകുന്ദന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർ സൈഫുദ്ദീൻ, തീർഥങ്കരയിലെ യുവാക്കളായ ഷമ്മി, നിതിൻ, കാഞ്ഞങ്ങാട് കടപ്പുറത്തെ അനീഷ് എന്നിവർ ചേർന്നു പുഴയിൽ നിന്നു കാറിനെ കരയിലെത്തിക്കുകയായിരുന്നു. 

കാറിലെ പിൻ സീറ്റിൽ കറുത്ത ബാഗിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണവും കാറിന്റെ ഡ്രോയറിൽ സൂക്ഷിച്ച 10,000 രൂപയും ഒഴുക്കിൽ നഷ്ടപ്പെട്ടു.കാഞ്ഞങ്ങാട് നിന്നു ചായ്യോം ബസാറിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.പ്രവാസിയായ അബ്ദുൽ സമദ്, ഭാര്യ നജ്മുന്നിസ എന്നിവരാണ് കാറിലുണ്ടായിരുന്നത്

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...