വനംവകുപ്പിനെതിരെ തേക്കടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റിലേ ഉപവാസ സമരം

anavachal
SHARE

ഇടുക്കിയില്‍ വനംവകുപ്പിനെതിരെ തേക്കടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റിലേ ഉപവാസ സമരം തുടങ്ങി. വനം വകുപ്പ്   ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് സമരം.  ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് രണ്ടാം ഘട്ടസമരം തുടങ്ങിയത്. 

കുമളി  ഗ്രാമ പഞ്ചായത്തിന് 2017 -ൽ ആനവച്ചാൽ പാർക്കിംങ്ങ് സംബന്ധിച്ച് വനം വകുപ്പ് നൽകിയ ഉറപ്പുകൾ പാലിക്കുക, തേക്കടിയിലേയ്ക്കുള്ള തദ്ദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുക, വനം വന്യജീവി ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, തുടങ്ങിയവയാണ്  ആവശ്യങ്ങൾ. തേക്കടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ട സമരത്തിൽ തേക്കടി എൻട്രൻസ് ചെക്ക് പോസ്റ്റ് 3 ദിവസം ഉപരോധിച്ചിരുന്നു. ഇതോടെ തേക്കടിയിലെ ബോട്ടിംങ്ങ് ഉൾപ്പെടെയുള്ള വിവിധ ടൂറിസം പരിപാടികൾ വനം വകുപ്പ് നിർത്തിവച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ല.  സർക്കാർ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് സമരസമിതിയുടെ ആവശ്യം.

വിവിധ തൊഴിലാളി യൂണിയനുകളിലുള്ളവര്‍  റിലേ ഉപവാസ സമരത്തിൽ പങ്കാളികളാകും.

MORE IN KERALA
SHOW MORE
Loading...
Loading...