ഒത്തൊരുമിച്ചൊരു പഠനയാത്ര; ആഘോഷമാക്കി നാടും നാട്ടുകാരും

tour
SHARE

ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയുമായി ഒരു പഠനയാത്ര. മലപ്പുറം ചുങ്കത്തറ എം.പി.എം ഹയര്‍സെക്കണ്ടറി സ്കൂളാണ് കുട്ടികള്‍ക്കായി സൗജന്യയാത്ര ഒരുക്കിയത്.

സാമ്പത്തിക പ്രയാസം മൂലം ഒരു വിദ്യാര്‍ഥി പോലും വിനോദയാത്രയില്‍ നിന്ന് മാറി നില്‍ക്കരുതെന്ന നിര്‍ബന്ധമാണ് യാത്രയെ നാടിന്റെയാകെ  ആഘോഷമാക്കി മാറ്റിയത്. സ്കൂളിലെ 941 വിദ്യാര്‍ഥികളേയുമായി 20 ബസുകളാണ് ഒന്നിച്ചു പുറപ്പെട്ടത്. ആദിവാസി കോളനികളില്‍ നിന്നുളള വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ട്. പഠനകാലയളവില്‍ ഒരിക്കല്‍ പോലും വിനോദയാത്ര നടത്താന്‍ ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്തവരെല്ലാം യാത്രയുടെ ഭാഗമായി.

സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് സൗകര്യമൊരുക്കിയത്. പൂര്‍വവിദ്യാര്‍ഥികളായ ഡി.സി.സി അധ്യക്ഷന്‍ വി.വി. പ്രകാശും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്വപ്നയും സംഘാടനത്തിന് നേതൃത്വം നല്‍കി.

MORE IN KERALA
SHOW MORE
Loading...
Loading...