ജയിലിലെ ഭക്ഷണം ഇനി വീട്ടുപടിക്കൽ; അഞ്ച് ഇനങ്ങളുമായി കോംബോ പായ്ക്ക്

kollam
SHARE

കൊല്ലം ജില്ലാ ജയിലിൽ നിന്നുള്ള  ആഹാര സാധനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. അഞ്ചു ഇനം ഭക്ഷണ സാധനങ്ങളടങ്ങുന്ന കോംപോ പാക്കിന് നൂറ്റിയിരുപത്തിയഞ്ചു രൂപയാണ്  വില . ജില്ല ജയിലിന്‍റെ ആറു കിലോമീറ്റര്‍ ചുറ്റളവിലുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക.

മുന്തിയ ഹോട്ടലുകളിലെ മാത്രമല്ലാ ജില്ലാ ജയിലിൽ നിന്നുള്ള ഭക്ഷണവും കൊല്ലത്തുകാർക്ക് ഇനി മുതൽ വീട്ടുവാതിലിൽ ലഭിക്കും. ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുമായാണ് ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത് . മൂന്ന് ചപ്പാത്തി , 500ഗ്രാം ബിരിയാണി , ചിക്കൻകറി , ഹല്‍വ അല്ലെങ്കില്‍ കിണ്ണത്തപ്പം , ഒരു കുപ്പി വെള്ളം. ഇതാണ് കോംപോ പാക്ക് .  വില 125 രൂപ മാത്രം.

പദ്ധതി തുടങ്ങി ആദ്യ ദിവസങ്ങളില്‍ 100 പാക്കറ്റുകളാണ് തയാറാക്കുക . ആവശ്യക്കാരുടെ എണ്ണം കൂടുകയാണെങ്കില്‍ അതിനനുസരിച്ച് ഉൽപാദനവും വർധിപ്പിക്കും. തടവുകാര്‍ തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...