ഒരേനാൾ പിറന്നാൾ; അനേകം സാമ്യങ്ങൾ; പാട്ടിന്റെ രണ്ട് ദാമോദരന്മാർ

birthday
SHARE

മലയാളത്തിലെ രണ്ട് പ്രിയ പാട്ടെഴുത്തുകാരുടെ പിറന്നാളാണ് ഇന്ന്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും, ആര്‍.കെ.ദാമോദരനും. പിറന്നാള്‍ ദിനത്തിനുമപ്പുറം ഇവര്‍ തമ്മില്‍ എണ്ണിയാല്‍തീരാത്ത സമാനതകളുമുണ്ട്.

പരസ്പരമുള്ള ഈ വിളിയും ജന്‍മദിന ആശംസ നേരലും ഇവര്‍ക്കിടയില്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അതിന്റെ കഥ ആര്‍.കെ പറയും, ഇരുവരും കര്‍ക്കിടകത്തിലെ രേവതി നാളുകാരാണ്. രാഗ നക്ഷത്രം എന്നാണ് രേവതി വിശേഷിപ്പിക്കപ്പെടുന്നത്. കൈതപ്രത്തിന് സപ്തതിയിലേക്ക് കടക്കാന്‍ ഇനി ഒരു പിറന്നാളിന്റെ അകലം മാത്രമാണുള്ളത്. ആര്‍.കെ അറുപത്തി ആറാം വയസിലേക്ക് പ്രവേശിച്ചു.

ഇനി മറ്റ് സമാനതകള്‍. ഇരുവരും മലബാറുകാരായ ദാമോദരന്‍മാരാണ്, കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ ഭക്തര്‍, പിറന്നാളുകള്‍ക്കേറെയും മൂകാംബികാ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍, സിനിമാ ഗാനരംഗത്ത് ഇരുവരും അരങ്ങേറ്റം കുറിച്ചത് യേശുദാസിന്റെ ശബ്ദത്തിലൊരുക്കിയ പാട്ടുകളിലൂടെ.  പ്രായത്തില്‍ പിന്നിലാണെങ്കിലും ആര്‍.കെ തന്നെയാണ് ഗാനരചനയില്‍ സീനിയര്‍. ഇരുവരും ഒരു കാലത്ത് പത്രപ്രവര്‍ത്തകരായിരുന്നു. ആര്‍.കെയും കൈതപ്രവും ഒരുമിച്ച് ഗാനങ്ങള്‍ എഴുതിയ ചിത്രത്തിന്റെ പേരിലും ഉണ്ട് പ്രത്യേകത.  1999തില്‍ പുറത്തിറങ്ങിയ സിദ്ദിഖ് ചിത്രം ‘ഫ്രണ്ട്സ്’

ഇനിയുമുണ്ട് ഒട്ടേറെ സാമ്യങ്ങള്‍. ഒരണ്ണം കൂടെ പറയാം. ഇരുവരുടെയും വേഷം തന്നെ. എന്നും ജുബയും മുണ്ടുമാണ് ധരിക്കാറ്.പാട്ടെഴുത്തിന്റെ പ്രമാണിമാരായ ഇരു ദാമോദരന്‍മാര്‍ക്കും...ഒരുമിച്ച് ഇനിയും ഒട്ടേറെ പിറന്നാളുകള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ.

MORE IN KERALA
SHOW MORE
Loading...
Loading...