വ്യാജ കൂപ്പണ്‍ തയ്യാറാക്കി അപവാദ പ്രചാരണം; ബിനീഷ് കോടിയേരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

bineesh-remya
SHARE

ബിനീഷ് കോടിയേരിക്കെതിരെ ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നിയമനടപടികളിലേക്ക്. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കൂപ്പണ്‍ തയ്യാറാക്കി സാമൂഹ‌ീകമാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് ആരോപണം. രമ്യ ഹരിദാസ് എംപിക്ക് വേണ്ടിയുളള യൂത്ത് കോണ്‍ഗ്രസിന്റെ കാര്‍ വാങ്ങല്‍ പിരിവാണ് പരാതികള്‍ക്ക് അടിസ്ഥാനം.

ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ 20 ന് പോസ്റ്റു ചെയ്ത യൂത്ത്്കോണ്‍ഗ്രസിന്റെ പേരുളള കൂപ്പണ്‍ വ്യാജമാണെന്നാണ് ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കൂപ്പണിലെ ശ്രീമതിയെന്ന അച്ചടിപിശക് മാറ്റി കുമാരി രമ്യ ഹരിദാസ് എന്ന് തിരുത്തിയിരുന്നു.മാത്രമല്ല കൂപ്പണില്‍ മുദ്ര പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എന്നാല്‍ ബിനീഷ് ഫെയ്സ്ബുക്കിലിട്ട 26 ാം നമ്പര്‍ കൂപ്പണില്‍ ഇതൊന്നുമില്ല. ബിനീഷിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വടക്കഞ്ചേരിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു.

രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി കൂപ്പണ്‍ പിരിവിലൂെട ആറുലക്ഷത്തി പതിമൂവായിരം രൂപയാണ് ലഭിച്ചത്.. കെപിസിസി അധ്യക്ഷന്റെ നിര്‍ദേശപ്രകാരം കാര്‍ വാങ്ങല്‍ ഉപേക്ഷിച്ചതോടെ പണം തന്നവര്‍ക്ക് ഉടന്‍ തിരിച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് പ്രസിഡന്റ് അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...