ചേർത്തല സ്റ്റേഷൻ മുറ്റത്ത് വിലസി പച്ചക്കറികൾ; മാതൃകയായി കൃഷിത്തോട്ടം

veges
SHARE

ലാത്തിയും ലോക്കപ്പുമുള്ള പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് വിലസി നില്‍ക്കാന്‍ ആര്‍ക്കാണ് ധൈര്യം. എന്നാല്‍ ചേര്‍ത്തല ജനമൈത്രി പൊലീസ് സ്റ്റേഷനു മുന്നില്‍ അങ്ങിനെയൊരു കാഴ്ചയുണ്ട്. അവരുടെ നേതാവ് തക്കാളിയും വെണ്ടയുമാണ്

പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയല്ല, ലാത്തി വീശുന്ന കൈകൊണ്ട് നട്ടുനനച്ചുവളര്‍ത്തിയ പച്ചക്കറികളുെട വിളവെടുപ്പാണ്. ഇവിടുത്തെ തക്കാളിയും പയറും വഴുതിനയും പച്ചമുളകുമൊന്നും കാക്കി കണ്ടാല്‍ പേടിക്കില്ല. കാരണം അവര്‍ക്ക് വെള്ളവും വളവും നല്‍കിയത് ഈ പൊലീസുകാരാണ്. അവര്‍ക്കിടയിലാണെങ്കില്‍ പച്ചക്കറിക്ക് വെള്ളമൊഴിക്കാന്‍ തോളിലെ നക്ഷത്രത്തിന്റെ എണ്ണം ഒരു വിഷയമേയല്ല. വിഷയം ഇതിനെല്ലാം എവിടുന്ന് സമയം കിട്ടുന്നുവെന്നാണ് 

2013 മുതല്‍ ദേശീയപാതയോരത്തുള്ള ഈ പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് പച്ചക്കറികളുണ്ട്. ജൈവകൃഷിയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനുളള ബഹുമതിയുടെ നിറവില്‍ നില്‍ക്കെയാണ് ഇത്തവണത്തെ നൂറുമേനി വിളവെന്നത് പൊലീസുകാര്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്നു, കോളിളക്കം സൃഷ്ടിച്ച ഒരു കേസ് തെളിയിച്ചതിനേക്കാള്‍ സന്തോഷം

MORE IN KERALA
SHOW MORE
Loading...
Loading...