ചാരിറ്റിയ്ക്കായി ചിത്രങ്ങൾ; ഒൻപതാം ക്ലാസ്കാരിയുടെ മികവാര്‍ന്ന പ്രദര്‍ശനം

photos
SHARE

ജീവിതക്കാഴ്ചകളിലേക്ക് നിറംപകരുന്ന ചിത്രങ്ങളുമായി ഒന്‍പതാം ക്ലാസുകാരിയുടെ പ്രദര്‍ശനം. ഭവന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനി ആരുഷിയാണ് സന്നദ്ധ സംഘടനയ്ക്ക് പണം സ്വരൂപിക്കുന്നതിനായി മികവാര്‍ന്ന പ്രദര്‍ശനമൊരുക്കിയത്. ചാലപ്പുറം മന്‍ ദി ആര്‍ട്ട് കഫേയിലെ കാഴ്ച മുപ്പത്തി ഒന്നിന് സമാപിക്കും. 

മുത്തശ്ശി പഠിപ്പിച്ച കഥകള്‍. നാട്ടുവഴികളിലെ കാഴ്ചകള്‍. പഴമ ചോരാതെയുള്ള വര്‍ണനകള്‍. മനസില്‍ രൂപപ്പെടുത്തിയ ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് മാറിയപ്പോള്‍ പലതിനും ജീവനുള്ള പോലെ. നാടിന്റെ നന്‍മയുള്ള കാഴ്ചകളാണ് ഓരോ ചിത്രത്തിലും നിറയുന്നത്. മനുഷ്യന്റെ പച്ചയായ ജീവിതം വരയിലൂടെ ജീവനുറ്റവയായിത്തീരുന്നു.  

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആരുഷി രബിനേഷിന്റെ ആദ്യ സോളോ പ്രദര്‍ശനമാണിത്. വ്യത്യസ്ത സമയങ്ങളിലായി വരച്ച മുപ്പത്തി നാല് ചിത്രങ്ങളാണുള്ളത്. ചിത്രം വിറ്റ് കിട്ടുന്ന തുക മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിനായി കൈമാറും. 

MORE IN KERALA
SHOW MORE
Loading...
Loading...