കേരള കോൺഗ്രസ് ചേരിപ്പോര് ജില്ലാ തലത്തിൽ; തിരഞ്ഞെടുപ്പ് പ്രതിസന്ധിയിൽ

kerala-congress
SHARE

കേരള കോൺഗ്രസ് ചേരിതിരിഞ്ഞതോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. കേരള കോൺഗ്രസിലെ ഇരു വിഭാഗവും സ്ഥാനാർഥികളെ നിർത്തിതോടെയാണ് നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലായത്. മുന്നണിക്ക് തിരിച്ചടി ഉറപ്പായതോടെ സമവായത്തിനായി കോൺഗ്രസ് നേതൃത്വവും നീക്കം തുടങ്ങി. 

കേരള കോൺഗ്രസിലെ പിളർപ്പിന് ശേഷം ജോസഫ് ജോസ് പക്ഷങ്ങളുടെ നേർക്കുനേർ പോരാട്ടമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 22 അംഗങ്ങളാണ് കോട്ടയം ജില്ല പഞ്ചായത്തിലുള്ളത്. കോൺഗ്രസിന് എട്ട് അംഗങ്ങളും കേരള കോൺഗ്രസിന് ആറ് അംഗങ്ങളും. പ്രതിപക്ഷത്തുള്ള എൽഡിഎഫിന് ആകെ 8 അംഗങ്ങളാണുള്ളത്. നേരത്തെ യുഡിഎഫ് വിട്ടപ്പോൾ എൽഡിഎഫ് പിന്തുണയോടെ മാണി വിഭാഗം ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നു. യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ കോൺഗ്രസും കേരളകോൺഗ്രസും കൈകോർത്തു. കോൺഗ്രസിന്റെ സണ്ണി പാമ്പാടി മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രസിഡന്റ് സ്ഥാനം പിടിക്കാൻ ജോസഫും ജോസ് കെ.മാണിയും പ്രത്യേകം പ്രത്യേകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ ആരെ പിന്തുണയ്ക്കും എന്നറിയാതെ കോൺഗ്രസും വെട്ടിലായി.

ജോസഫ് പക്ഷത്തെ സെബാസ്റ്യൻ കുളത്തുങ്കലിനെ സ്വന്തം പാളയത്തിലെത്തിച്ച് ജോസ്.കെ.മാണി പ്രസിഡന്റ് സ്ഥാനാർഥിയാക്കി. ജോസ് പക്ഷത്തുള്ള അജിത് മുതിരമലയെ സ്ഥാനാർഥിയാക്കി ജോസഫ് വിഭാഗം തിരിച്ചടി ച്ചു. സ്ഥാനാർഥിയെ നിർത്തിയതിനുപിന്നാലെ ഇരുപക്ഷവും വിപ്പും നൽകിയിട്ടുണ്ട്. കോൺഗ്രസ് നിലപാടാണ് നിർണായകം. ജോസ് പക്ഷത്തിന് പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കോട്ടയത്ത് സ്ഥിതി വഷളാകും. ജോസഫിനെയും കോൺഗ്രസിന് പിണക്കാനാകില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ ആദ്യഘട്ട അനുരഞ്ജന ചർച്ചകൾ ഫലം കണ്ടിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...