ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 91ാം പിറന്നാൾ

bava
SHARE

യാക്കോബായ സഭയുടെ അമരക്കാരൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 91ാം  പിറന്നാൾ  ആഘോഷം എറണാകുളം കോതമംഗലത്ത് നടന്നു. മാർത്തോമ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത ആഘോഷം ഉദ്ഘാടനം ചെയ്തു. 

സംഗീത മുഖരിതമായ അന്തരീക്ഷത്തിൽ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി ബാവ കേക്ക് മുറിച്ചതോടെയാണ് ആഘോഷം  ആരംഭിച്ചത്.  91 വയസായെന്ന് തോന്നുന്നില്ലെന്നും ദൈവത്തിന് തന്നെക്കൊണ്ട് ഭൂമിയിൽ ഒരു പാട് ആവശ്യങ്ങൾ ഉണ്ടെന്നും ബാവ പറഞ്ഞു.

സുപ്രീം കോടതി നിർദേശ പ്രകാരം മധ്യസ്ഥരെ വച്ച് പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ സാധിക്കാത്തതിൽ  അതിയായ വേദനയുണ്ടെന്നും ബാവ കൂട്ടിച്ചേർത്തു.  മത- സാമുദായിക - സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു

MORE IN KERALA
SHOW MORE
Loading...
Loading...