പുഴ പാതിയെടുത്ത കൂര; കുഞ്ഞുമക്കളെ ചേർത്ത്പിടിച്ച് ഭീതിയോടെ ഒരമ്മ

wayanad-family
SHARE

വയനാട് ബത്തേരി ചെതലയത്തു രണ്ട് പെണ്മക്കളുമായി ആദിവാസി വീട്ടമ്മ കഴിയുന്നത്,, പുഴ പാതിയെടുത്ത കൂരയിൽ. പൂവഞ്ചി കോളനിയിലെ കുപ്പയും രണ്ട് മക്കളുമാണ് ഭീതിയോടെ ഓരോ ദിവസവും തള്ളി നീക്കുന്നത്. 

പൂവഞ്ചി പുഴയോരത്തിനു സമീപം രണ്ട് തൂണുകൾ നാട്ടി മുകളിൽ തകരഷീറ്റിട്ടാണ് കൂര. വെള്ളം കരകവിഞ്ഞതോടെ ഇതിന്റെ  ഒരു ഭാഗം പുഴയെടുത്തു. ബാക്കി ഭാഗം എപ്പോൾ വേണമെങ്കിലും ഒലിച്ചു പോയേക്കാം. ആദിവാസി പണിയ വിഭാഗക്കാരിയായ കുപ്പയും ഒന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളും പകൽ സമയം  കഴിയുന്നത് ഇവിടെയാണ്‌. രാത്രി സമീപത്തെ മറ്റേതെങ്കിലും വീട്ടിൽപ്പോയി താമസിക്കും. അസുഖത്തെ തുടർന്ന് കുപ്പയുടെ ഭർത്താവ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ മരിച്ചത് ഇവിടെ വെച്ചാണ്. 

കൂലിപണിയില്ലെങ്കിൽ രണ്ട് മക്കളും അമ്മയും പട്ടിണിയിലാകും. നേരത്തെ കുടുംബത്തിന് വീടനുവദിച്ചിരുന്നെകിലും നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ മുങ്ങുകയായിരുന്നു. ഇടപെടേണ്ട വകുപ്പുകൾ ഇതുവരേക്കും തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...