മൺമറഞ്ഞ ജീവനക്കാർക്ക് ബലിതർപ്പണുമായി മലബാർ ദേവസ്വം ബോർഡ്

bali
SHARE

മലബാർ ദേവസ്വം ബോർഡിലെ മൺമറഞ്ഞ ജീവനക്കാരുടെ സ്മരണയിൽ നിലവിലെ ജീവനക്കാർ ബലിതർപ്പണം നടത്തി.  സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്നലെ പയ്യാമ്പലത്ത് ബലികർമം നടത്തിയത്. 

മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ജീവിത ക്ഷേമം ഉറപ്പാക്കാൻ ഹൈക്കോടതി മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാരുകൾ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ച് കാൽ നൂറ്റാണ്ടാണ് കടന്നു പോയത്. ഹൈക്കോടതി വിധി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മികച്ച തൊഴിൽ സാഹചര്യം ഉണ്ടാകുമെന്നുമുള്ള ആഗ്രഹം സഫലമാകാതെ മരിച്ച ജീവനക്കാർ,  അനുകൂല വിധി പ്രഖ്യാപിച്ചിട്ടും നടപ്പിലാകുന്നത് കാണാൻ സാധിക്കാതെ മരിച്ച ന്യായാധിപൻമാർ, നിയമപോരാട്ടങ്ങൾക്കടക്കം നേതൃത്വം കൊടുത്തിരുന്ന നേതാക്കൾ തുടങ്ങിയവരെ അനുസ്മരിച്ചാണ് നിലവിലെ ജീവനക്കാർ പ്രായശ്ചിത്ത ബലി കർമം നടത്തിയത്. തുടർന്നുള്ള പോരാട്ടങ്ങൾക്ക് ഈ ചടങ്ങ് കരുത്താകുമെന്നും അവർ വിശ്വസിക്കുന്നു. 

തുച്ഛമായ പെൻഷൻ പറ്റി പലരും പിരിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണെന്നും ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കണമെന്നും ജീവനക്കാർ പറയന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...