കോഴിക്കോട് അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു; സഞ്ചാരികൾക്ക് വിലക്ക്

dam-kozhikode
SHARE

തുടര്‍ച്ചയായ കനത്തമഴയില്‍ കോഴിക്കോട് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. കക്കയം ഡാമില്‍ വൈദ്യുതോല്‍പാദനം വര്‍ധിച്ചതോടെ പെരുവണ്ണാമൂഴി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടി. ഈ മേഖലകളിലേക്ക് സഞ്ചാരികള്‍ക്കുള്ള വിലക്കും തുടരുകയാണ്. 

നിലവില്‍ തൊണ്ണൂറ് സെന്റിമീറ്റര്‍ വെള്ളമാണ് കുറ്റ്യാടി പുഴയിലേക്ക് പോകുന്നത്. കോഴിക്കോട് നഗരത്തിലേക്ക് ഉള്‍പ്പടെ കുടിവെള്ളമെത്തിക്കുന്ന പെരുവണ്ണാമൂഴി ‍ഡാം നിറഞ്ഞത് ആശ്വാസമായി. കുറ്റ്യാടി ജലസേചന പദ്ധതിക്കാവശ്യമായ വെള്ളവും ഡാമിലെത്തിക്കഴിഞ്ഞു. കക്കയം ‍ഡാമില്‍ അമ്പത് ശതമാനത്തോളം വെള്ളം നിറഞ്ഞ് കഴിഞ്ഞു. വൈദ്യുതി ഉല്‍പാദനം 3.46 മില്യണ്‍ യൂണിറ്റായി ഉയര്‍ന്നു.

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്നുള്ള വെള്ളവും ഇവിടേക്കാണ് എത്തുന്നത്. മണ്ണിടിച്ചല്‍ ഭീഷണിയുള്ളതിനാല്‍ കക്കയം അണക്കെട്ടിലേക്കുള്ള യാത്ര ജില്ലാ കലക്ടര്‍ തടഞ്ഞിരിക്കുകയാണ്. മലയോര മേഖലയിലും വയനാട്ടിലും പെയ്യുന്ന മഴയാണ് ജലസംഭരണികളില്‍ വെള്ളമെത്തിക്കുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...