തിരുത്തൽ നടപടിക്ക് വീടുകയറി കോടിയേരി; ശബരിമല ചോദിച്ച് നാട്ടുകാർ

kodiyeri-22-07
SHARE

ഗ‍ൃഹസന്ദര്‍ശനത്തിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയോട് ശബരിമല പ്രശ്നമടക്കം ഉന്നയിച്ച് നാട്ടുകാര്‍. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ ഇന്ന് വീടു കയറി ജനങ്ങളുമായി ആശയവിനിമയം നടത്തിയത്. ഗൃഹസന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ കീഴ്ഘടകങ്ങള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാനസമിതി ചര്‍ച്ചചെയ്ത് ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുമെന്ന് കോടിയേരി പറഞ്ഞു.

വഞ്ചിയൂരുള്ള സിപിഎം അനുഭാവി രാധാകൃഷ്ണന്റെ വീട്ടിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യം എത്തിയത്. ശബരിമലയുടെ കാര്യത്തില്‍ ഭക്തരുടെ മനസിലും വിഷമമുണ്ടെന്ന് ഗൃഹനാഥന്‍. പാര്‍ട്ടി ഭക്തര്‍ക്കെതിരല്ലെന്നും എതിരാണെന്ന് കുറച്ചാളുകള്‍ കരുതുകയാണ് ചെയ്തതെന്നും കോടിയേരിയുടെ മറുപടി. 

പാര്‍ട്ടി പ്രാദേശിക നേതൃത്വം തിരഞ്ഞെടുത്ത വീടുകളിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സന്ദര്‍ശനം. വരുംദിവസങ്ങളില്‍ പ്രാദേശിക നേതൃത്വം എല്ലാവീടുകളും സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവിധ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കാനും പാര്‍ട്ടി നിലപാട് വിശദീകരിക്കാനുമാണ് ഗൃഹസമ്പര്‍ക്ക പരിപാടി. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...