വീടിന്റെ വാതിൽ തുറന്നപ്പോള്‍ കൺമുന്നിൽ രാജവെമ്പാല; 13 അടി നീളം

chn-snake2
SHARE

വടാട്ടുപാറയിൽ വീടിന്റെ മുന്നിൽ വാതിൽ പടിയിൽ കിടന്ന കൂറ്റൻ രാജവെമ്പാലയെ വനപാലകർ പിടികൂടി. പനംചുവട് പാത്തുങ്കൽ പയ്യിൽ ബോസിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം.  ബോസിന്റെ മകൾ ടെൻസി (9) വാതിൽ തുറന്നപ്പോഴാണു കൺമുന്നിൽ പാമ്പിനെ കണ്ടത്.

പേടിച്ചു നിലവിളിച്ച കുട്ടി പെട്ടെന്നു വാതിൽ അടച്ചു രക്ഷപ്പെട്ടു. ബഹളം കേട്ട്  ഓടിക്കൂടിയ നാട്ടുകാർ വനപാലകരെ അറിയിക്കുകയായിരുന്നു. 13 അടി നീളമുള്ള പാമ്പിനെ വനപാലകരോടൊപ്പം എത്തിയ മാർട്ടിൻ മേയ്ക്കമാലിയാണു പിടികൂടിയത്. പാമ്പിനെ പിന്നീട് ഇടമലയാർ വനത്തിൽ തുറന്നു വിട്ടു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...