വടക്കൻ കേരളത്തിൽ കനത്ത മഴ; മലയോരമേഖലകളിൽ ജാഗ്രതാ നിർദേശം

rain
SHARE

വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ മലയോരങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇരിട്ടി മണിക്കടവില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. കാസര്‍കോട് വീടിന് മുകളില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരുക്ക്.

കണ്ണൂരില്‍ രണ്ട് ദിവസം കൂടി ജാഗ്രത നിര്‍ദേശമുണ്ട്. നൂറോളം പേര്‍ ദുരിതാശ്വാസ ക്യാംപില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുഭ്ധമായേക്കാം. ബീച്ചില്‍ പോകുന്നതിനടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ പയ്യാവൂര്‍, കരിക്കോട്ടക്കരി, കൊട്ടിയൂര്‍ തുടങ്ങിയ മലയോര മേഖലകളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. രാത്രി യാത്രക്ക് നിയന്ത്രണമുണ്ട്. പയ്യന്നൂര്‍ മീന്‍കുഴി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഇരിട്ടി മണിക്കടവില്‍ ഇന്നലെ ഒഴുക്കില്‍പെട്ട ജീപ്പ് കണ്ടെത്തി. വടകര വില്ല്യാപ്പള്ളിയില്‍ രണ്ടും മാവൂരില്‍ മൂന്നും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.  പെരുവണ്ണാമൂഴി ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി.കാസര്‍കോട് മഴ കൂടുതല്‍ ശക്തമാകും.  വെള്ളരിക്കുണ്ട് കനകപ്പള്ളിയില്‍ വീടിന് മുകളില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരുക്ക്. കാക്കടവ് ചെക്ക് ഡാമിന്‍റെ പാര്‍ശ്വഭിത്തി തകര്‍ന്നു.

പുഴകളെല്ലാം നിറഞ്ഞൊഴുകുകയാണ്. വയനാട്ടില്‍ ഇടവിട്ട് മാത്രമാണ് മഴയുള്ളത്. മലപ്പുറത്ത് തീരദേശത്താണ് മഴ കൂടുതല്‍. ഭാരതപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും നേരിയ മഴയാണുള്ളത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...