കാലവർഷം കടുപ്പത്തിൽ തന്നെ; സംസ്ഥാനം കനത്ത ജാഗ്രതയിൽ

rain-kollam-web
SHARE

കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ സംസ്ഥാനം കനത്ത ജാഗ്രതയില്‍. ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.  കൊല്ലത്തു വള്ളം തകര്‍ന്ന്  കടലില്‍ കാണാതായ മൂന്നു മല്‍സ്യത്തൊഴിലാളികളിലൊരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി സഹായിരാജാണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ ശക്തമാക്കി

വെള്ളിയാഴ്ച നീണ്ടകരയില്‍ നിന്നുപോയ രാജു, ജോണ്‍ ബോസ്കോ, സഹായരാജ് എന്നീ മൂന്നു മല്‍സ്യത്തൊഴിലാളികളെയായിരുന്നു കാണാതായത്. കാണാതായവരില്‍ തമിഴ്നാട് സ്വദേശി സഹായിരാജിന്‍റെ മൃതദേഹമാണ് തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്തു  നിന്നും രാവിലെ കണ്ടെത്തിയത്.

മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റു രണ്ടുപേര്‍ക്കായി നാവികസേനയുടെ ഹെലികോപ്റ്ററും തീര സംരക്ഷണ സേനയുടെ രണ്ട് കപ്പലും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും മല്‍സ്യത്തൊഴിലാളികളുടെയും ബോട്ടുകള്‍ തിരച്ചില്‍ നടത്തുന്നു. കടല്‍ പ്രഷുബ്ദമായതാണ് തിരച്ചിലിനു തടസം. കന്യാകുമാരി ജില്ലയിലെ നീരോടിയില്‍ നിന്നുള്ളവരാണ് സഹായിരാജുള്‍പ്പെടെയുള്ള മൂന്നു പേരും . കൊല്ലത്തിന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെ ഇവരുടെ ബോട്ട് തിരയില്‍പ്പെട്ട് തകരുകയായിരന്നു. അഞ്ചംഗസംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് മല്‍സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...