ശക്തമായ മഴ; പോള ഒഴുകിപ്പോയത് ഇടുക്കി ഡാമിന്റെ ഭാഗത്തേക്ക്; ആശങ്ക

kattappana-pola-21
SHARE

കട്ടപ്പനയാറില്‍ നിറഞ്ഞുകിടന്ന പോഴ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇടുക്കി ഡാമിലെ അഞ്ചുരുഴി ഭാഗത്തേക്കാണ് പോള ഒഴുകിപ്പോയത് എന്നാണ് ആശങ്ക. അണപ്പെട്ടില്‍ ഇവ വ്യാപിച്ചാല്‍ ഭാവിയില്‍ വൈദ്യുതി ഉദ്പാദനം പോലും തടസ്സപ്പെട്ടേക്കാം. 

കട്ടപ്പനയാറിലെ ഇരുപതേക്കര്‍ പാലം മുതല്‍ താഴേക്കുള്ള ഭാഗത്താണ് പോള എന്നറിയപ്പെടുന്ന കുളവാഴ നിറഞ്ഞിരുന്നത്. ജലജീവികൾക്കും ജലസസ്യങ്ങൾക്കും ഭീഷണിയാകുന്ന ഇവയ്ക്ക് ഏറെ ദൂഷ്യവശങ്ങൾ ഉള്ളതിനാൽ നീക്കം ചെയ്യാൻ നഗരസഭാ അധികൃതർ തീരുമാനിച്ചിരുന്നു. നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചശേഷമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യാൻ തീരുമാനിച്ചത്.

വെള്ളം കാണാൻ കഴിയാത്തവിധം ഇരുകരകളിലും മുട്ടിയാണ് പോള നിറഞ്ഞിരുന്നത്. ഒരു പോളയിൽ നിന്ന് പുതിയ മുളകൾ ഉണ്ടായും വിത്തുകൾ ഉൽപാദിപ്പിച്ചും ഇവ വേഗത്തിൽ വ്യാപിക്കുന്നതിനാൽ ആഴ്കൾ കൊണ്ട്  ഇരട്ടിയാകുന്നവയാണ്.

മഴ ശക്തമായതോടെയാണ് ഇവ താഴേയ്ക്ക് ഒഴുകി പോയത്. ആറിന്റെ ഇരുവശങ്ങളിലുമായി നേരിയ തോതിൽ മാത്രമാണ് ഇപ്പോൾ പോള ഉള്ളത്. ബാക്കിയുള്ളവ ഒഴുകി ഇടുക്കി ജലാശയത്തിന്റെ ഭാഗത്തേക്കാണ് എത്തുന്നത്. കാര്യമായ ഒഴുക്ക് ഇല്ലാതെ കെട്ടിക്കിടക്കുന്ന ജലാശയത്തിൽ ഇവ വളർന്നാൽ വേഗത്തിൽ പടരാൻ സാധ്യത ഏറെയാണ്. ഒഴുക്ക് ഇല്ലാതെ കിടക്കുന്ന ജലത്തിൽ കൊതുക് പെരുകുകയും ജലജീവികൾക്കു ഭീഷണിയാകുകയും ചെയ്യും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...