മന്ത്രിയുടെ ഉറപ്പ് വാക്കിൽ മാത്രം; നിലയില്ലാത്ത പ്രളയ ഭീതി

flood-house-web
SHARE

സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കാമെന്ന് മന്ത്രി ഉറപ്പുപറഞ്ഞുപറ്റിച്ച വീട്ടുകാര്‍ മഴക്കാലം എത്തിയതോടെ പ്രളയഭീതിയില്‍. നൂറ്റാണ്ടിലെപ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീട് സുമനസുകളുടെ സഹായത്തോടെയാണ് പുനര്‍നിര്‍മിച്ചത്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആറന്‍മുള മരുതൂര്‍ക്കടവിലെ ജോണ്‍സന്റെ വീടിനുമുന്നിലെ മണ്‍തിട്ടയിടിഞ്ഞ് വെള്ളം വീടിനടുത്തെത്തി. നദീതീരത്തുതാമസിക്കുന്നു എന്നകാരണത്താല്‍ വീട് പൂര്‍ണമായും  തകര്‍ന്നിട്ടും സര്‍ക്കാരിന്റെ പതിനായിരംരൂപ അടിയന്തിരധനസഹായം മാത്രമാണ് കിട്ടിയത്

പ്രളയശേഷം നിരവധിപ്പേരുടെ സഹായം കൊണ്ടാണ് ഒരു വീട് നിര്‍മിച്ചത്. മഴകനത്ത് നദിയില്‍ വെള്ളമുയര്‍ന്നതോടെ പുതിയവീടിനു മുന്നിലെ മണ്‍തിട്ടയിടിഞ്ഞു. ഉറപ്പില്ലാത്തിനാല്‍ തിട്ടയിടിയല്‍ തുടരുന്നു.  ഏതുനിമിഷവും അപകടം അടുത്തെത്താം എന്നഭീതി.

പ്രളയത്തില്‍ വീടില്ലാതായതോടെ തൊട്ടുത്ത വീട്ടിലെതാമസക്കാരുടെ വാസം ഇവിടെയാണ്. തകര്‍ന്ന വീടിന്റെ പുനര്‍നിര്‍മാണം നടക്കുന്നതേയുള്ളു. കഴിഞ്ഞവര്‍ഷം വെള്ളംപൊങ്ങിയപ്പോള്‍ സ്ഥലംസന്ദര്‍ശിച്ച ജില്ലയിലെ മന്ത്രി സംരക്ഷണഭിത്തിനിര്‍മാണം ഉറപ്പുനല്‍കി മടങ്ങിയതാണ്. ഒന്നും നടന്നില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...