അവർ രക്ഷപെടുമായിരുന്നു; ഹെല്‍മെറ്റോ സീറ്റ് ബെൽറ്റോ ധരിച്ചിരുന്നെങ്കിൽ....

choonduviral
SHARE

സാമൂഹ്യവിമർശമാണ് ചൂണ്ടുവിരൽ പരിപാടിയുടെ ഒരു പൊതുസ്വഭാവമെന്ന് പറഞ്ഞല്ലോ. മിക്കവാറും ആഴ്ചകളിൽ അത്തരം വിഷയങ്ങൾ കണ്ടെത്തി കൈകാര്യം ചെയ്യലാണ് പതിവ്. എല്ലാ ആഴ്ചയും ഒരു മണിക്കൂർ സമയം കയ്യിലുളളതല്ലേ. വല്ലപ്പോഴുമെങ്കിലും ഒന്ന് മാറിനടക്കണമെന്ന് തോന്നി. അങ്ങനെയാണ് റോഡപകടങ്ങളിലേക്കെത്തിയത്. റോഡപകടങ്ങളുടെ കാരണങ്ങളിലേക്കും പരിഹാരങ്ങളിലേക്കുമാക്കെ സമഗ്രമായി പോകാനൊന്നും ഈ സമയം മതിയാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇരുചക്രവാഹനങ്ങളുടെ പിന്നിൽ യാത്ര ചെയ്യുന്നവരും ഹെൽമെറ്റ് വെക്കണമെന്നും കാറുകളിൽ യാത്ര ചെയ്യുന്ന എല്ലാവരും സീറ്റ് ബെൽറ്റ് ഉപയോഗിക്കണമെന്നുമുളള നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലക്കം ചൂണ്ടുവിരല്‍. ഈ വിഷയത്തിൽ ഞങ്ങൾ പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുന്ന ചിലരെ കൂടെ കൂട്ടുകയാണ്. ഹെല്മെറ്റോ, സീറ്റ് ബല്റ്റോ ധരിച്ചിരുന്നെങ്കില്‍ അവരെല്ലാവരും  രക്ഷപ്പെടുമായിരുന്നു എന്നല്ല. അപകടങ്ങൾ ഒഴിവാക്കാന്‍ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങളെക്കാൾ നന്നായി ഈ മനുഷ്യർക്ക് പറയാനാവും.

അശ്രദ്ധ കൊണ്ടാണ് ഇവർക്കെല്ലാം അപകടം സംഭവിച്ചതെന്ന് പറയാനാവില്ല. എങ്കിലും അപകടങ്ങൾ ചുഴറ്റിയെറിയുന്ന ജീവിതാവസ്ഥകളെക്കുറിച്ച് ഇവർക്ക് കൃത്യമായി പറയാനാവും.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...