നിറഞ്ഞൊഴുകി അതിരപ്പിള്ളി; കുളിരണിയും കാഴ്ച്ച കാണാൻ സന്ദർശക തിരക്ക്

athirappilly-web
SHARE

കനത്ത മഴയും ഒപ്പം പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുക കൂടി ചെയ്തതോടെ അതിരപ്പിള്ളി നിറഞ്ഞൊഴുകി. വേനലിനു ശേഷം അതിരപ്പിള്ളി സമൃദ്ധിയായി ഒഴുകുന്നത് കാണാന്‍ വന്‍തിരക്കാണ്. 

 പെരിങ്ങല്‍ക്കുത്ത് ഡാം തുറന്ന് വെള്ളം എത്തിയതോടെ അതിരപ്പിള്ളി കൂടുതല്‍ സമൃദ്ധിയായി ഒഴുകി. നാല്‍പത്തിയെട്ടു മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയിലും വെള്ളം കൂടുതല്‍ ഒഴുകി. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ അതിരപ്പിള്ളിയില്‍ വെള്ളം കുറവായിരുന്നു. വെള്ളച്ചാട്ടം കണ്‍നിറയെ കാണാന്‍ എത്തിയവര്‍ അന്നെല്ലാം നിരാശയോടെ മടങ്ങി. പക്ഷേ, ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. സന്ദര്‍ശകരുടെ മനസിനെ കുളിരണിയിപ്പിച്ചാണ് അതിരപ്പിള്ളിയുടെ നില്‍പ്. ഇനി, അവധി ദിവസങ്ങളില്‍ സന്ദര്‍ശകര്‍ അതിരപ്പിള്ളിയിലേക്ക് പ്രവഹിക്കുമ്പോള്‍ പൊലീസിനും വനംവകുപ്പിനും അധ്വാനം കൂടും. പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള അതിരപ്പിള്ളി യാത്രയില്‍ പക്ഷേ, അപകടം ഒളിഞ്ഞിരിപ്പുണ്ട്. വഴിമധ്യേ, മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ അതിരപ്പിള്ളിയിലേയ്ക്കുള്ള ഇപ്പോഴത്തെ യാത്രയാണ് തിരഞ്ഞെടുക്കുന്നത്.

ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞൊഴുകുകയാണ്. സന്ദര്‍ശക തിരക്കേറിയതോടെ ഒരിടവേളയ്ക്കു ശേഷം അതിരപ്പിള്ളി മേഖല വീണ്ടും ഉണര്‍ന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...