സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേ എന്ന് ചീത്തവിളി; തമാശയായി തോന്നി: അനുപമ

anupama-suresh-gopi-21
SHARE

തൃശൂര്‍ ജില്ല കലക്ടര്‍ ടി വി അനുപമയുടെ പേരില്‍ ഫെയ്സ്ബുക്ക് പേജില്‍ ചീത്തവിളി കേള്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതികരിച്ച് നടി അനുപമ പരമേശ്വരന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ ആളുകള്‍ പൊങ്കാലയിട്ടുതുടങ്ങിയത്. 

'സുരേഷ് ഗോപിയെ അധിക്ഷേപിക്കുമല്ലേ എന്ന് ചോദിച്ച് ഒന്നിന് പിറകെ ഒന്നായി കമന്റുകളും സന്ദേശങ്ങളും വന്നുകൊണ്ടിരുന്നു. ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മാനേജര്‍ പറഞ്ഞാണ് ഞാനീ വിവരം അറിയുന്നത്. അപ്പോളേക്കും മോശം കമന്റുകള്‍ ഒരുപാട് എത്തിയിരുന്നു. തൃശൂര്‍ കലക്ടറുടെയും എന്റെയും പേരിലുള്ള സാമ്യമാണ് കമന്റിടാന്‍ കാരണമെന്നോര്‍ത്തപ്പോള്‍ ചിരി വന്നു. അനിയന്‍ കമന്റുകളൊക്കെ വായിച്ചുകേള്‍പ്പിച്ച് തന്നു. എല്ലാം തമാശയായി മാത്രമെ അതിനെ കണ്ടിട്ടുള്ളൂ'- ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞു. 

'കമന്റുകളെല്ലാം ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ആദ്യം ചിലര്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാണെങ്കിലും പിന്നീട് വന്ന കമന്റുകളില്‍ ഭൂരിഭാഗവും ബോധപൂര്‍വ്വം പാര്‍ട്ടിക്കാരെ കളിയാക്കാന്‍ മറ്റ് ചിലര്‍ സംസാരിച്ചതാണെന്നാണ്. രണ്ടുദിവസം ഫെയ്സ്ബുക്ക് നോക്കി ചിരിക്കാനുള്ള വകയുണ്ടായിരുന്നു. 

''പ്രത്യക്ഷത്തില്‍ ഞാനുമായി ബന്ധമില്ലാത്ത കാര്യമായതിനാല്‍ അന്ന് ഞാന്‍ പ്രതികരിച്ചില്ല. അനുപമ തൃശൂര്‍ കലക്ടറായി ചുമതലയേറ്റപ്പോള്‍ എന്നെ അഭിനന്ദിച്ച് സന്ദേശമയച്ചവരും ഉണ്ടായിരുന്നു. ആളുമാറി ചിലര്‍ പോസ്റ്റിട്ടതിന് ഞാന്‍ ദേഷ്യപ്പെടാന്‍ പോയില്ല. സീരിയസായി എടുത്തതുമില്ല. എനിക്കാ വിഷയത്തില്‍ പരിഭവമോ പരാതിയോ ഇല്ല'- അനുപമ പറഞ്ഞു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...