എസ്.എഫ്.ഐ വർഗീയ സംഘടനകളെക്കാൾ ഭീകരർ; എ.ഐ.എസ്.എഫ് പ്രവർത്തന റിപ്പോർട്ട്

aisf-web
SHARE

എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എസ്.എഫ് കൊല്ലം ജില്ലാസമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. വര്‍ഗീയ സംഘടനകളെക്കാള്‍ ഭയാനകമായ രീതിയിലാണ് എസ്.എഫ്.ഐ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

പാരിപ്പള്ളിയില്‍ തുടരുന്ന എ.ഐ.എസ്.എഫ് കൊല്ലം ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇടതുവിദ്യാര്‍ഥി കൂട്ടായ്മയിലെ മുഖ്യ സംഘടനയായ എസ്.എഫ്.ഐയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ജില്ലയിലെ മിക്ക ക്യാംപസുകളിലും എസ്.എഫ്.ഐ മുഖ്യശത്രുവായിട്ടാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള എ.ഐ.എസ്.എഫിനെ കാണുന്നത്. വര്‍ഗീയ സംഘടനകളെക്കാള്‍ ഭയാനകമായിട്ടാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം.  ഇത്തരം അരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളെ ക്യാംപസുകളില്‍ വേരുറപ്പിക്കാന്‍ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

എസ്എഫ്ഐയും എഐഎസ്എഫും തമ്മില്ലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതൃത്വം ഇടപെടല്‍ നടത്തിയ ഘട്ടത്തിലാണ് വിമര്‍ശനമെന്നതും ശ്രദ്ധേയം. എസ്എഫ്ഐയെ വിമര്‍ശിക്കുന്നതിനൊപ്പം സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാസെക്രട്ടേറിയേറ്റ് മികച്ച പ്രവര്‍ത്തനം നടത്തിയില്ല. ക്യാംപയിനുകള്‍ ഏറ്റെടുക്കുവാനും വിജയിപ്പിക്കാനും ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ജില്ലാ സമ്മേളനം വൈകുന്നേരം സമാപിക്കും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...