കാഴ്ചകൾ കണ്ടുനിന്നു; മലവെള്ളപ്പാച്ചിൽ; പാറയിൽ കുടുങ്ങി സ‍ഞ്ചാരികൾ

palakkad-waterfalls33
SHARE

കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ കുരുത്തിച്ചാലിലെ പാറയിൽ മൂന്ന് സന്ദർശകർ കുടുങ്ങി. കുരുത്തിച്ചാലിലെ പാറയിൽ കയറി കാഴ്ചകൾ കണ്ടുനിന്നവരാണ് പാറയിൽ കുടുങ്ങിയത്. പെട്ടെന്ന് വെള്ളം ഉയർന്നതോടെ പാറയിൽ അകപ്പെടുകയായിരുന്നു.

കരയിലേക്ക് വരാൻ കഴിയാതെ പാറയിൽ കുടുങ്ങിയവർ മറുകരയിലേക്ക് നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്. കുരുത്തിച്ചാലിൽ മഴയില്ലെങ്കിലും മലയിൽ മഴ പെയ്താൽ പെട്ടെന്ന് ജലപ്രവാഹം ഉണ്ടാവും. ഇത് വൻ അപകടത്തിന് വഴിയൊരുക്കാറുണ്ട്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് മരണം വരെ സംഭവിച്ചിട്ടുണ്ട്. മഴക്കാലത്ത് കുരുത്തിച്ചാലിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...