കോട്ടയത്ത് ഉരുൾപൊട്ടിയെന്ന് വ്യാജവാർത്ത; പങ്കുവെച്ച് നിരവധി പേർ; പരാതി

kottayam-fake-20
SHARE

കോട്ടയത്തെ ജനങ്ങളെ ആശങ്കയിലാക്കി സമൂഹ്യമാധ്യമങ്ങളിൽ 'ഉരുൾപൊട്ടൽ' വാർത്ത പ്രചരിക്കുന്നു. 'പാലാ വെള്ളത്തിനടിയിൽ' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പ്രചരിച്ചത്. മണ്ണിടിഞ്ഞ് വീണ ചിത്രത്തിനൊപ്പമാണ് ഉരുൾപൊട്ടിയെന്ന വാർത്ത പ്രചരിച്ചത്. 

രാവിലെ ആറരയോടെയാണ് കാരികാട് ടോപ്പിൽ വ്യൂ പോയിന്റിന് സമീപം 25 അടിയോളം ഉയരത്തിൽ നിന്ന് മണ്ണിടിഞ്ഞ് വീണത്. ശക്തമായ മഴയോടൊപ്പമാണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ രാത്രി ശക്തമായ മഴയില്‍ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. 

ജലനിരപ്പ് ഉയർന്ന ഫോട്ടോയും മണ്ണിടിച്ച ഫോട്ടോയും ചേർത്താണ് വ്യാജ വാർത്ത പ്രചരിച്ചത്. നിരവധി പേരാണ് ഈ വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. പിന്നാലെ പൊലീസ് സ്റ്റേഷനുകളിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും ഫോണ്‍ കോളുകളും എത്തിത്തുടങ്ങി. 

കഴിഞ്ഞ വർഷവും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...