‘വാർധക്യത്തിൽ ഞാൻ എപ്പടി’?; ഫേസ് ആപ്പിന് പിന്നാലെ സിനിമാ താരങ്ങളും

face-app
SHARE

സ്മാര്‍ട്ട് ഫോണ്‍ ആരാധകരിപ്പോള്‍ ഫേസ് ആപ്പിനു പുറകേയാണ്.  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പിന് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.  പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ തന്നെ 100 മില്ല്യണില്‍ കൂടുതല്‍ ഡൗണ്‍ലോഡ്സാണ് കഴിഞ്ഞിരിക്കുന്നത് . 60 വര്‍ഷത്തിനു ശേഷം കാണാന്‍ എങ്ങനെയിരിക്കും എന്നറിയാന്‍ സാധാരണക്കാര്‍ മാത്രമല്ല, സിനിമാ താരങ്ങളും മുന്‍നിരയില്‍ തന്നെ.‌

സിനിമാ താരം നീരജ് മാധവാണ് ഫേസ് ആപ്പ് ചലഞ്ചിന് തുടക്കമിട്ടത്. 'കെടക്കട്ടെ ഒരു പണി' എന്ന ടാഗ് ലെനോടെ നീരജ് മഞ്ജുവാര്യരെ ചാലഞ്ച് ചെയ്തു. തുടര്‍ന്ന് 'എന്നാ പിന്നെ ഞാനും, ചാലഞ്ച് ആക്സപ്റ്റെഡ്' എന്ന് തിരിച്ചടിച്ച മ‍ഞ്ജു ടൊവിനോ, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി എന്നിവരെയും ചലഞ്ച് ചെയ്തു. . ഭാര്യ സരിതയോടൊപ്പം യാത്രപോയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് ഫേസ് ആപ്പ് ചാലഞ്ചില്‍ നടന്‍ ജയസൂര്യ  പോസ്റ്റ് ചെയ്തത്. 'എത്ര വയസായാലും അന്നും നിന്നെ ഞാന്‍ ഇതുപോലെ കൊണ്ടുപോകും ' എന്ന ടാഗ് ലൈനോടെ പോസ്റ്റ് ചെയ്ത ഫോട്ടോ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ' 

ക്രോണിക്ക് ബാച്ചിലര്‍ ഗ്രാന്‍ഡ് പാ ' എന്ന ടാഗ് ലൈനോടെ മലയാളത്തിന്‍റെ സ്വന്തം മസിലളിയന്‍ ഉണ്ണി മുകുന്ദനും ചാലഞ്ച് സ്വീകരിച്ചു. അവതാരകനും നടനുമായ ആദില്‍ ഇബ്രാഹിം, ഹാസ്യതാരം ഹരീഷ് കണാരന്‍ എന്നിവരുടെ പോസ്റ്റുകളില്‍ മമ്മൂട്ടിയും ഇടം പിടിച്ചു. ' ഫേസ് ആപ്പ് എനിക്ക് പ്രായമായാല്‍ എങ്ങനെയെന്നു മാത്രമെ കണ്ടുപിടിച്ചുള്ളൂ..കൂടെയുള്ളയാള്‍ക്ക് ഒരിക്കലും പ്രായമാകില്ലെന്നു പറഞ്ഞു' എന്നു കമ്മന്‍റ് ഇട്ടായിരുന്നു ആദില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കു വെച്ചത് . സിനിമാ താരങ്ങള്‍ക്ക് പുറമേ നിരവധി പേര്‍ ഫേസ് ആപ്പ് ചലഞ്ച് സ്വീകരിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...