എഴുത്ത് നിലച്ചിട്ട് പത്ത് മാസം; ചികിത്സാ സഹായം തേടി ചെറുകഥാകൃത്ത്

help-thomas
SHARE

മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ചെറുകഥാകൃത്ത് തോമസ് ജോസഫ് ചികില്‍സാ സഹായം തേടുന്നു. പത്ത് മാസമായി അബോധാവസ്ഥയിലാണ് തോമസ് ജോസഫ്. മകന്റെ തുച്ഛമായ വരുമാനം മാത്രമുള്ള കുടുംബം തീര്‍ത്തും ബുദ്ധിമുട്ടിലാണ്. ഇതുവരെ,, ലോണ്‍ അടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം

തോമസ് ജോസഫ്.. മലയാള ചെറുകഥയ്ക്ക് ഉജ്വല സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ ഏഴുത്തുകാരന്‍. സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ് തുടങ്ങി മലയാള ചെറുകഥാ ലോകം ഒരിക്കലും മറക്കാത്ത കൃതികള്‍ പിറന്നത് ഈ തൂലികയിലാണ്... എന്നാല്‍ ഇന്ന് തോമസ് ജോസഫിന്റെ വീട്ടിലെത്തിയ ഞങ്ങള്‍ കണ്ട കാഴ്ച ഇതായിരുന്നു.

ആശുപത്രിയില്‍ എത്തിച്ച് പതിവ് പരിശോധനയ്ക്കുശേഷമുള്ള വരവാണിത്. കഴിഞ്ഞ പത്ത് മാസമായി ഇതാണ് പ്രിയ എഴുത്തുകാരന്റെ അവസ്ഥ. ഉറക്കത്തില്‍ വന്ന സ്ട്രോക്ക് വീട്ടുകാര്‍ അറിഞ്ഞില്ല. ഇടത് വശം പൂര്‍ണമായും തളര്‍ന്നു. പരസഹായം ഇല്ലാതെ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലുംം സാധിക്കില്ല. വയറിലും കഴുത്തിലും ട്യൂബുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പരിചരിക്കാന്‍ ഏറെക്കാലം ഒപ്പം നില്‍ക്കേണ്ടി വന്നതിനാല്‍ ഭാര്യം റോസ്‌ലിക്ക് ജോലിയും നഷ്ടപ്പെട്ടു.ലോണടച്ചു തീരാത്ത ഈ വീട്ടില്‍ കഴിയുന്ന ജോസഫിന്റെ കുടുംത്തിന്റെ ഏക വരുമാനമാര്‍ഗം മകന്‍ ജെസ്സെയുടെ ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ തുകയാണ്. കുറച്ചുമാത്രം എഴുതിയെങ്കിലും നല്ല എഴുത്തിന്റെ വഴിയിലൂടെ നടന്ന കഥാകാരന് സഹായാഭ്യര്‍ഥനയുമായി സഹിത്യകാരന്‍മാരുടെ സംഘം മുന്നോട്ടുവന്നിരുന്നു. ആശുപത്രി ചികില്‍സയ്ക്കുവേണ്ട ഭീമമായ തുക ഒരു പരിതി വരെ ഇവര്‍ തന്നെ നല്‍കി ഇന്ന് അത് പോരാത്ത അവസ്ഥയാണ്.

തോമസ് ജോസഫിനെ സഹായിക്കാന്‍ താല്‍പത്യമുള്ളവര്‍ക്ക് മകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്,

JESSE

A/C No. 2921101008349

IFSC :  CNRB0005653

CANARA BANK

CHUNAGAMVELI BRANCH

ALUVA

MORE IN KERALA
SHOW MORE
Loading...
Loading...