തിരുവനന്തപുരത്തെ എട്ടാംക്ലാസ് വിദ്യാർഥിനിക്ക് മോദിയുടെ കത്ത്; കൗതുകം, സന്തോഷം

school-gir-modi-letter
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ സൂര്യകൃഷ്ണ. വൻഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേറിയപ്പോൾ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സൂര്യകൃഷ്ണ കത്തെഴുതിയിരുന്നു. ഇൗ കത്തിനാണ് ഇപ്പോൾ അദ്ദേഹം തിരിച്ച് മറുപടി അയച്ചിരിക്കുന്നത്. സ്വന്തം മേൽവിലാസത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ച സന്തോഷത്തിലാണ് സൂര്യകൃഷ്ണ.

വളരെ ആത്മാർഥമായി കൊച്ചുകൊച്ചുവാക്കുകളിൽ അഭിനന്ദനങ്ങൾ അറിയിച്ച് കത്തെഴുതി. മാസങ്ങൾക്കു ശേഷം അതിനു പ്രധാനമന്ത്രിയുടെ വക മറുപടി ലഭിച്ചപ്പോൾ അദ്ഭുതവും ആനന്ദവും  ആയി സൂര്യയ്ക്ക്. ( ഒരു പക്ഷേ ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കാത്ത കേരളത്തിൽ നിന്ന് ഇത്തരമൊരു കത്ത് അദ്ദേഹത്തെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാകും.) കത്തിന് നന്ദിയും സബ്കാ സാത്ത്, സബ്കാ വികാസ് ,സബ്കാ വിശ്വാസ് എന്ന സർക്കാരിന്റെ മുദ്രാവാക്യവും ഓർമിപ്പിച്ചാണ് കത്ത് പ്രധാനമന്ത്രി നിർത്തുന്നത്.

അമ്പലമുക്ക് കടമ്പാട്ട് കെപിആർഎ 29 ൽ ഹരികൃ‌ഷ്ണന്റെയും ബിന്ദുവിന്റെയും മകളാണ് സൂര്യകൃഷ്ണ.

MORE IN KERALA
SHOW MORE
Loading...
Loading...