വിസിയെ ഉപരോധിച്ച് കെഎസ്‌യു; പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകൾ

youth-protest-16
SHARE

യൂണിവേഴ്സിറ്റി കോളജ് സംഭവത്തില്‍ യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം. സര്‍വകലാശാലാ ആസ്ഥാനത്തും പി.എസ്.സി ആസ്ഥാനത്തും  യുവജന പ്രതിഷേധം. പി.എസ്.സി ചെയര്‍മാന്‍റെ വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരെ പോലീസ് ലാത്തിചാർജ് നടത്തി.

കെ.എസ്.യു സംസ്ഥാനപ്രസിഡന്‍റിന്‍റെ സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരം  തുടരുന്നതിനിടയ്ക്കാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ആസ്ഥാനത്തെത്തിയത്. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് മുകളില്‍  കയറി.പിന്നീടു വൈസ് ചാന്‍സലറെ ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

പി.എസ്.സി ആസ്ഥാനത്തേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു അടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

പി. എസ്. സി ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചെയർമാന്റെ പൊന്നാനിയിലെ വീടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. രണ്ട് പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. 

യൂത്ത് കോൺഗ്രസിനു പിന്നാലെ യുവമോർച്ചയും ചെയർമാന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയർ ഉൾപ്പെടെ മുപ്പതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കൊച്ചിയിലെ പി.എസ്. സി ജില്ലാ  ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് യുവമോർച്ച  പ്രവര്ത്തകര് നടത്തിയ പ്രതിഷേധ  മാർച്ച് പൊലീസ് തടഞ്ഞു

MORE IN KERALA
SHOW MORE
Loading...
Loading...