ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ സർക്കാരിനെരെ ആലപ്പുഴ നഗരസഭ

alp-protest
SHARE

തോമസ് ചാണ്ടി എം.എൽ.എയുടെ ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ സർക്കാർ ഉത്തരവിനെതിരെ ആലപ്പുഴ നഗരസഭ ഹൈക്കോടതിയെ സമീപിക്കും. റിസോർട് ഉടമകൾക്ക് അനുകൂലമായ നിലപാട് എടുത്തുവെന്ന് ചൂണ്ടിക്കാട്ടി മുൻസിപ്പൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യാൻ സർക്കാരിനോട്‌ ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു. ഇടതുപക്ഷം വിയോജിപ്പ് പരസ്യമാക്കിയ കൗൺസിൽ യോഗത്തിൽ നിന്ന് ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.

നഗരസഭയോട് ആലോചിക്കാതെ തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് പിഴ ഒടുക്കാൻ അവസരം ഒരുക്കിയതിനാണ് മുനിസിപ്പൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം ഉയർന്നത്. തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തിൽ കൈകടത്തിയാണ് സംസ്ഥാന സർക്കാർ തോമസ് ചാണ്ടിക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയതെന്നു ചെയർമാൻ കുറ്റപ്പെടുത്തി. നഗരസഭ ചുമത്തിയ പിഴ തന്നെ ഈടാക്കാൻ അവകാശം തേടി കോടതിയെ സമീപിക്കും. 

ഇടതുപക്ഷം കൗൺസിലിൽ തോമസ് ചാണ്ടിയെ അനുകൂലിച്ചു. അകത്തു  ബിജെപി അംഗങ്ങളും നഗരസഭയ്ക്ക് പുറത്ത് യുവമോർച്ചയും പ്രതിഷേധിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...