ഒന്നിച്ചെടുത്ത ലോട്ടറിക്ക് 65 ലക്ഷം സമ്മാനം; ടിക്കറ്റുമായി സുഹൃത്ത് മുങ്ങി

lottery-12-07
SHARE

ലോട്ടറിക്ക് ഒന്നാം സമ്മാനമടിച്ചതോടെ ടിക്കറ്റുമായി സുഹൃത്ത് മുങ്ങി. രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റെടുത്തത്. ഇവരിൽ ഒരാളാണ് മുങ്ങിയത്. കബളിപ്പിക്കപ്പെട്ട മൂന്നാർ ന്യൂ കോളനി  സ്വദേശി ആർ ഹരികൃഷ്ണൻ ഡിവൈഎസ്പിക്ക് പരാതി നൽകി.

ഹരികൃഷ്ണനും അയൽവാസി സാബുവും ചേര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയിൽ നിന്ന് ടിക്കറ്റെടുത്തത്. കേരള ലോട്ടറിയുടെ വിൻ വിന്‍ ടിക്കറ്റിനാണ് 65 ലക്ഷം സമ്മാനമടിച്ചത്. അപ്പോൾ ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ടിക്കറ്റ്. 

സമ്മാനമടിച്ചതിന്റെ പിറ്റേന്ന് ഹരികൃഷ്ണൻ സാബുവിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി നെൽസനെയും കൂട്ടി മൂന്നാർ എസ്ബിഐ ശാഖയിലെത്തി. സമ്മാനത്തുകക്ക് രണ്ടവകാശികൾ ഉള്ളതിനാൽ ഇരുവരുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും അധികൃതർ നിർദേശിച്ചു. അപ്പോഴേക്കും സാബുവിന്റെ കയ്യിലായിരുന്നു ടിക്കറ്റ്. 

പിറ്റേദിവസം ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ ബാങ്കിൽ പോകാൻ നോക്കുമ്പോഴേക്കും സാബു ടിക്കറ്റുമായി മുങ്ങിയിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടിയാണ് സാബു സ്ഥലം വിട്ടത്. മേസ്തിരിപ്പണിക്ക് മൂന്നാറിൽ എത്തിയ സാബു തനിച്ച് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...