മദ്യക്കുപ്പി കളയാന്‍ പോയി; യുവാവ് ട്രാക്കിൽ വീണു; ട്രെയിൻ നിർത്തി രക്ഷപെടുത്തി ലോക്കോപൈലറ്റ്

train-track-12
പ്രതീകാത്മക ചിത്രം
SHARE

റെയിൽവെ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ ട്രാക്കിൽ വീണ യുവാവിനെ ട്രെയിൻ നിർ‌ത്തി ലോക്കോപൈലറ്റ് രക്ഷിച്ചു. ട്രെയിൻ വരുന്നതുകണ്ട് ട്രാക്കിൽ നിന്ന് ഓടി മാറാനുള്ള ശ്രമത്തിനിടയിലാണ് യുവാവ് പാളത്തിൽ വീണത്. യുവാവ് വീഴുന്നത് കണ്ട ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. 

തിരുവനന്തപുരം മുരുക്കുംപുഴ റെയിൽവെ സ്റ്റേഷന് സമീപം അഭിലാഷ് ഭവനിൽ അഭിലാഷ് ആണ് ട്രാക്കിൽ വീണത്.  ട്രാക്കിന് സമീപത്താണ് അഭിലാഷിന്റെ വീട്. 

എൻജിന്റെ ആദ്യസെറ്റ് ചക്രങ്ങൾ അഭിലാഷിനെ മറികടന്നിരുന്നു. പാളത്തിന്റെ മധ്യഭാഗത്ത് കിടന്നതിനാൽ ചക്രങ്ങൾ കയറിയില്ല. എന്നാൽ എന്‍ജിന്റെ ഭാഗങ്ങൾ‌ വസ്ത്രങ്ങളിൽ കുടുങ്ങാൻ തുടങ്ങിയ നിലയിലായിരുന്നു യുവാവ് കിടന്നിരുന്നു. ട്രെയിനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗ്സഥരുടെ സഹായത്തോടെയാണ് ഇയാളെ പുറത്തെടുത്തത്. 

പാളത്തിൽ അതിക്രമിച്ച് കടന്നതിന് അഭിലാഷിനെതിരെ കേസെടുത്തിട്ടുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പ് കളയാൻ പോയതാണെന്ന് അയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് പുനലൂർ മധുര പാസഞ്ചറിന് മുൻപിലേക്ക് ഇയാൾ വീണത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...