അഴിമതി ചൂണ്ടിക്കാണിച്ചു; നാട്ടുകാരെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി

case
SHARE

കൊല്ലം കരുനാഗപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാണിച്ച നാട്ടുകാരെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. കമ്പി ഉപയോഗിക്കാതെ ഓടയുടെ സ്ലാബ് നിര്‍മിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെതിരെ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിയാണ് പൊലീസില്‍ പീഡനപരാതി നല്‍കിയത്.

പേരിന് പോലും ഒരു ചെറിയ കമ്പി ഉപയോഗിക്കാതെയാണ് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തത്. മതിയായ അളവില്‍ സിമന്റും ഉപയോഗിച്ചില്ല. നാട്ടുകാര്‍ ഇതു ചോദ്യം ചെയ്തു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതു ഇഷ്ടപ്പെട്ടില്ല. പൊലീസില്‍ പീഡന പരാതി നല്‍കിയാണ് പകരം വീട്ടിയത്.

ആറുമാസം മുന്‍പാണ് വവ്വാക്കാവ് മണപ്പള്ളി റോഡിന്റെയും ഓടയുടെയും ജോലികള്‍ ആരംഭിച്ചത്. നിര്‍മാണം അശാസ്ത്രീയവും അഴിമതിയുമാണെന്ന് ആരോപിച്ച് അന്നുമുതല്‍ തന്നെ നാട്ടുകാര്‍ രംഗത്തുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...