യു.എ.ഖാദറിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികില്‍സാ സഹായം കൈമാറി

ua-khader
SHARE

സാഹിത്യകാരന്‍ യു.എ.ഖാദറിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികില്‍സാ സഹായം കൈമാറി. ആദ്യഘട്ടമായി പത്ത് ലക്ഷം രൂപയാണ് എ.പ്രദീപ്കുമാര്‍ എം.എല്‍.എ അദ്ദേഹത്തിന്റെ കോഴിക്കോട് മാങ്കാവിലെ വീട്ടിലെത്തി നല്‍കിയത്. 

രോഗബാധിതനായി ചികില്‍സയിലുള്ള യു.എ.ഖാദറിന്റെ സാമ്പത്തിക ബാധ്യത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും, എ.കെ.ശശീന്ദ്രനും അദ്ദേഹത്തെ വീട്ടിലെത്തിക്കണ്ട് പരമാവധി സഹായം ഉറപ്പാക്കുമെന്നും അറിയിച്ചു. പിന്നാലെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രിസഭായോഗമാണ് പത്ത് ലക്ഷം രൂപ കൈമാറുന്നതിന് തീരുമാനിച്ചത്. എ.പ്രദീപ്കുമാര്‍ എം.എല്‍.എ പണം കൈമാറി. 

പണമില്ലാത്തതിന്റെ പേരില്‍ വിദഗ്ധ ചികില്‍സ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി യു.എ.ഖാദറും പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...