ശസ്ത്രക്രിയാ ഉപകരണ വിതരണം നിർത്തും; കുടിശിക തീർക്കാതെ മുന്നോട്ടില്ലെന്ന് വിതരണക്കാർ

surgery-tools
SHARE

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറി അനുബന്ധ ഉപകരണങ്ങളുടെ വിതരണം പതിനഞ്ചാം തീയതി മുതല്‍ നിര്‍ത്താന്‍ തീരുമാനം. കുടിശിക നൂറ്റി ഇരുപതു കോടിയായി ഉയര്‍ന്നതിനേത്തുടര്‍ന്നാണിത്. തിരുവനന്തപുരം ,ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലായതിന് പിന്നാലെയാണിത്. 

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക മുതല്‍ ലാബ് ടെസ്റ്റുകള്‍ക്കുപയോഗിക്കുന്ന റീ ഏജന്റുകള്‍വരെ എല്ലാത്തിന്റേയും വിതരണം മുടങ്ങും. 2016 മുതലുള്്ള കുടിശികയാണ് വിതരണക്കാര്‍ക്ക് നല്കാനുള്ളത്. അനുബന്ധ ഉപകരണങ്ങളുടെ വിതരണക്കാര്‍ക്ക് മാത്രം 120 കോടിയിലേറെ നല്കാനുണ്ട്.

സ്റ്റെന്റ് , പേസ്മേക്കര്‍ തുടങ്ങിയ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വില്‍ക്കുന്നവര്‍ക്കും 100 കോടിയിലേറെ നല്കാനുണ്ട്. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. ഇവിടങ്ങളില്‍ ചുരുങ്ങിയ ദിവസങ്ങളിലേയ്ക്കുള്ള ‍സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്. അത്യാവശ്യക്കാരല്ലാത്തവര്‍ക്ക് സര്‍ജറി തീയതി നീട്ടി നല്കിയും  പല ഉപകരണങ്ങളും വീണ്ടുമുപയോഗിച്ചുമൊക്കെയാണ് പ്രതിസന്ധി നേരിടുന്നത്. കുടിശിക തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഉറപ്പൊന്നും ലഭിക്കാത്തതിനാല്‍ സംസ്ഥാനം മുഴുവന്‍ വിതരണം നിര്‍ത്താനാണ് സ്റ്റെന്റ് വിതരണക്കാരുടെ നീക്കം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...