ഉദ്യോഗസ്ഥര്‍ അനുമതി പിന്‍വലിച്ചു; ആദിവാസി കോളനിക്കാരുടെ വീടുനിര്‍മാണം അനിശ്ചിതത്വത്തിൽ

malappuram-colony-house
SHARE

വനം ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതി ഇടക്കുവച്ച് പിന്‍വലിച്ചതോടെ മലപ്പുറം ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിക്കാരുടെ വീടുനിര്‍മാണം അനിശ്ചിതത്വത്തിലായി. കാലവര്‍ഷമെത്തിയതോടെ കോളനിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാണ്. 

ഡി.എഫ്.ഒ നല്‍കിയ അനുമതിയെ തുടര്‍ന്നാണ് ആദിവാസി കുടുംബങ്ങള്‍ വീടു നിര്‍മാണം തുടങ്ങിയത്. ഐ.ടി.ഡി.പിയും ഗ്രാമപഞ്ചായത്തും അനുവദിച്ച ഒരു ലക്ഷം രൂപ ചിലവഴിച്ച് തറയുടെ നിര്‍മാണം പൂര്‍ത്തിയായവുന്നതിനിടെ ഡി.എഫ്.ഒ സ്ഥലംമാറി. പുതുതായെത്തിയ ഡി.എഫ്.ഒ വനഭൂമിയിലാണ് വീടു നിര്‍മാണ നടക്കുന്നതെന്നും തടയുമെന്നും അറിയിച്ചതോടെ പാതിവഴിയില്‍ നിലച്ചു. തറനിര്‍മാണം പൂര്‍ത്തിയായ രണ്ടു വീടുകള്‍ ഉള്‍പ്പടെ ചിങ്കക്കല്ല് കോളനിയില്‍ മാത്രം എട്ടു വീടുകള്‍ക്ക് വേണ്ടിയുളള കാത്തിരുപ്പ് തുടരുകയാണ്.

നിലവില്‍ തറനിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ക്ക് മറ്റെവിടെങ്കിലും ഭൂമി കണ്ടെത്തിയാലും വീടു നിര്‍മിക്കാന്‍ വീണ്ടും ഫണ്ടനുവദിക്കുമോ എന്ന ആശങ്കയുണ്ട്. കുട്ടികളും വൃദ്ധരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മഴ ശക്തമായതോടെ തല ചായ്ക്കാന്‍ പോലും ഇടമില്ലാതായി. വന്‍മരങ്ങള്‍ക്ക് ചുവട്ടില്‍ വലിച്ചു കെട്ടിയ ഷീറ്റുകൂരക്ക് താഴെയുളള ജീവിതം പരീക്ഷണമാണ്.

MORE IN NORTH
SHOW MORE
Loading...
Loading...