ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഉടൻ നടപടി സ്വീകരിക്കും

food
SHARE

നഗരസഭ ആരോഗ്യവിഭാഗം തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഒരാഴ്ചവരെ പഴകിയ ഭക്ഷണങ്ങളാണ് ആറു സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

രാവിലെ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധനക്കെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഞെട്ടി. രണ്ടു ദിവസം മുന്‍പ് സാമ്പാറില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പിഴയടിപ്പിച്ച കിഴക്കേകോട്ട ബിസ്മിയില്‍ വീണ്ടു പഴകിയ ഭക്ഷണം. ഇന്നലത്തെ പൊറോട്ടയും വറുത്ത മീനും ഇന്നും വില്‍പ്പനക്കായി തയാറാക്കിവെച്ചിരുന്നു.  പഴയിയ ക്വാളിഫ്ലവര്‍, മയനൈസ് എന്നി ഫ്രിഡ്ജുകളില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.കേടുവന്ന ചിക്കനും ബീഫും അടുക്കളകളില്‍ നിന്ന് പിടിച്ചെടുത്തു. കിഴക്കേട്ടോട്ടയിലുള്ള  ഇഫ്ത്താര്‍ ഹോട്ടലില്‍  നിന്ന് പഴകിയ ചിക്കല്‍ ,ബീഫ്  എന്നിവ കണ്ടെടുത്തു. അടുക്കളകള്‍ ഒട്ടു വൃത്തിയില്ലാത്ത നിലയിലായിരുന്നു പരിശോധന നടന്ന മിക്ക ഹോട്ടലുകളും. ദിവസങ്ങള്‍ പഴക്കുമുള്ള പത്തുകിലോ തൈര് മണക്കാട് ബിസ്മി ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു. വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങളായി ഉപയോഗിക്കുന്ന ചായപ്പൊടി, എണ്ണ എന്നവിയാണ് കണ്ടെടുത്തത്. 

ചൈനീസ് വിഭവങ്ങള്‍ക്കായി വേവിച്ചുവെച്ച ഉരുളന്‍കിഴങ്ങ്,ക്വാളിഫ്രവര്‍ എന്നിവയും പിടിച്ചെടുത്തു. പരിശോധന നടത്തിയ 57 ല്‍ 30 ഹോട്ടലുകള്‍ക്കെതിരെ നടപടി ഉണ്ടാവും. ഒരാഴ്ച മുന്‍പ് നടന്ന പരിശോധനയില്‍ 47 എണ്ണത്തിന് നോട്ടീസ് നല്‍കുകയും മൂന്നെണ്ണം പൂട്ടിക്കുകയും ചെയ്തിരുന്നു 

MORE IN KERALA
SHOW MORE
Loading...
Loading...