ഇ.എസ്.െഎ ആനുകൂല്യം വൈകിപ്പിച്ചു; ചികില്‍സകിട്ടാതെ യുവതി മരിച്ചെന്ന് പരാതി

esi
SHARE

കാന്‍സര്‍ രോഗിയായ യുവതിക്ക്  ഇ.എസ്.െഎ ആനുകൂല്യം വൈകിപ്പിച്ചതിനാല്‍ ചികില്‍സകിട്ടാതെ മരിച്ചുവെന്ന് ഭര്‍ത്താവിന്റെ പരാതി. കോതമംഗലം പുന്നേക്കാട് സ്വദേശിയായ ഏലിയാസിന്റെ ഭാര്യ മേബിള്‍ കഴിഞ്ഞ ഇരുപതിനാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പാതാളത്തെ ഇ.എസ്.െഎ ഉദ്യോഗസ്ഥര്‍ ആനുകൂല്യത്തിനായുള്ള അപേക്ഷപോലും ൈകപ്പറ്റാതെ അലംഭാവം കാണിച്ചെന്നാണ് ഏലിയാസിന്റെ ആരോപണം.

മൂവാറ്റുപുഴയിലെ ദന്തൽസ്ഥാപനത്തില്‍ ജീവനക്കാരിയായ മേബിളിനെ ശരീരവേദനയും ശക്തമായ പനിയും ബാധിച്ച് ഫെബ്രുവരി 27നാണ് പാതാളത്തെ ഇ.എസ് ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   ESI ആശുപത്രിയില്‍നിന്നുള്ള നിർദേശപ്രകാരം ഏഴുദിവസത്തിനുശേഷം മേബിളിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . പരിശോധനയില്‍ മജ്ജയിൽ ക്യാന്‍സര്‍ കണ്ടെത്തുകയും നാല്‍പത്തിയഞ്ച് ദിവസത്തിനുള്ളിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നും സ്വകാര്യ ആശുപത്രി അറിയിച്ചു. ഇരുപത് ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്കായി ഭര്‍ത്താവ് ഏലിയാസ് പാതാളത്തെ ഇ എസ്സ് ഐ ഒാഫീസുമായി ബന്ധപ്പെട്ടു. എന്നാല്‍ അപേക്ഷ കൈപ്പറ്റാെതയും വേണ്ട േരഖകള്‍ എന്തെന്ന് വിശദീകരിക്കാതെയും ഇ.എസ്.െഎക്കാര്‍ ദിവസങ്ങളോളം ഏലിയാസിനെ ബുദ്ധിമുട്ടിച്ചുെവന്നാണ് ആരോപണം. ഒടുവിൽ കോതമംഗലം MLA ആൻറണി ജോൺ ഇ എസ്സ് ഐ യുടെ തൃശൂരിലെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് വേണ്ട രേഖകളുടെ ലിസ്റ്റ് സംഘടിപ്പിച്ചത്. ഇതിനിടെ നാട്ടുകാര്‍ പന്ത്രണ്ട് ലക്ഷത്തോളം രൂപ സംഘടിപ്പിച്ചെങ്കിലും മേബിള്‍ ഗുരുതരാവസ്ഥയിലാവുകയും ന്യുമോണിയ ബാധിച്ച് മരിക്കുകയും ചെയ്തു.

അനാസ്ഥയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അടക്കമാണ് ഏലിയാസ് പരാതി നല്‍കിയിട്ടുള്ളത്.

MORE IN KERALA
SHOW MORE
Loading...
Loading...