ആലപ്പുഴയിൽ കുട്ടി നേതാക്കൾ പൊരിഞ്ഞ പോരിൽ; തർക്കം തീർക്കാൻ ദേശീയ നേതാക്കൾ

ksu-web
SHARE

സംഘടന രൂപം കൊണ്ട ആലപ്പുഴയില്‍ കെ.എസ്.യു ജില്ലാകമ്മിറ്റിയില്‍ ഗ്രൂപ്പുപോരും ബഹിഷ്കരണവും. എ–ഐ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂത്തതോടെ,  A ഗ്രൂപ്പുകാരനായ ജില്ലാ അധ്യക്ഷനെ പൂര്‍ണമായും തഴഞ്ഞാണ് ഐ വിഭാഗത്തിന്റെ പ്രവര്‍ത്തനം. ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷംചേര്‍ന്നാണ് വിദ്യാര്‍ഥി നേതാക്കളുടെ ഗ്രൂപ്പുപോര് മുറുകുന്നത്

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഡിഡിഇ ഓഫിസിലേക്ക് കഴിഞ്ഞ ദിവസം നടന്ന  മാര്‍ച്ചിനെ അഭിസംബോധന ചെയ്യാന്‍ ജില്ലാ അധ്യക്ഷന്‍ നിതിന്‍ എ പുതിയിടത്തിനെ ഐ ഗ്രൂപ്പുകാര്‍ അനുവദിച്ചില്ല. മുന്‍ഡിസിസി അധ്യക്ഷനും ജില്ലയിലെ ഐ ഗ്രൂപ്പിന്റെ നേതാവുമായ എഎ ഷുക്കൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പിന്നാലെ പലരും സംസാരിച്ചെങ്കിലും ജില്ലാപ്രസിഡന്റിനെ നോക്കുകുത്തിയായി നിര്‍ത്തി. ഇത്രയെത്തി ജില്ലയിലെ ഗ്രൂപ്പ് പോര്. നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചതിലെ അതൃപ്തിയാണ് ഐ ഗ്രൂപ്പിന്. എ ഗ്രൂപ്പുകാരനായ സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് കൂടിയാലോചന നടത്താതെ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു എന്നാണ് വിമര്‍ശനം. 

പാര്‍ട്ടിയിലും പോഷകസംഘടനകളിലും ഐ ഗ്രൂപ്പിന് മൃഗീയ മേധാവിത്വമുള്ള ജില്ലയാണ് ആലപ്പുഴ. ഇവിടെ എ ഗ്രൂപ്പുകാരനായ നിതിന്‍ കെ.എസ്.യു ജില്ലാ അധ്യക്ഷനായതാണ് ഐ വിഭാഗത്തിന്റെ യഥാര്‍ഥ പ്രശ്നമെന്നാണ് എ ഗ്രൂപ്പിന്റെ വിശദീകരണം. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാകമ്മിറ്റിയോഗത്തിലും കടുത്ത വാക്കുതര്‍ക്കം ഇരുവിഭാഗവുമായി ഉണ്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ പടംവച്ച് സ്കൂളുകളില്‍ ഐ ഗ്രൂപ്പുകാര്‍ കെ.എസ്.യു കാര്‍ഡുകള്‍ വിതരണം ചെയ്തതിനെ എ ഗ്രൂപ്പ് അംഗങ്ങള്‍ യോഗത്തില്‍ പരിഹസിച്ചു. തര്‍ക്കം പരിഹരിക്കാന്‍ എന്‍എസ്്യു നേതാക്കള്‍ ഉള്‍പ്പടുന്ന കമ്മിറ്റിയെ നിയോഗിച്ചെങ്കിലും ഇരുവിഭാഗവും കടുത്ത നിലപാടിലാണ്

MORE IN KERALA
SHOW MORE
Loading...
Loading...