മിടുക്കന്മാരെയും മിടുക്കികളെയും കണ്ടെത്താൻ യൂത്ത് കോണ്‍ഗ്രസില്‍ ടാലന്‍റ് ഹണ്ട്

talent-hunt
SHARE

ഒരിടവേളയ്ക്കു ശേഷം  സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ ടാലന്‍റ് ഹണ്ട് . സംസ്ഥാന ഭാരവാഹികളെ കണ്ടെത്താന്‍ വേണ്ടി എറണാകുളം ഡിസിസി ഓഫിസില്‍ നടക്കുന്ന ടാലന്‍റ് ഹണ്ടില്‍ പങ്കെടുക്കാന്‍ യുവ കോണ്‍ഗ്രസുകാരുടെ തിരക്കാണ്.

പേരും രജിസ്റ്റര്‍ ചെയ്ത് ഭാരവാഹിത്വമാഗ്രഹിച്ച് എത്തിയവരോട് അഭിമുഖകാരന്‍ ദേശീയ ജനറല്‍ സെക്രട്ടറി കാര്യം ആദ്യമേ വ്യക്തമാക്കി. സംസ്ഥാന ഭാരവാഹിത്വമാഗ്രഹിക്കുന്നവര്‍ മാത്രം നിന്നാല്‍ മതി.

ബയോഡേറ്റയും,സമരമുഖങ്ങളിലെ സാന്നിധ്യം തെളിയിക്കുന്ന ചിത്രങ്ങളും,പേരടിച്ചുവന്ന പത്രകട്ടിങ്ങുകളുമെല്ലമായി ഒരു കോര്‍പറേറ്റ് സ്ഥാപനത്തിലെ തൊഴില്‍ ഇന്‍റര്‍വ്യൂവിന് പോകുന്ന മട്ടിലാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസുകാരെല്ലാം ടാലന്‍റ് ഹണ്ടിന് എത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ടാലന്‍റുകളുടെ പട്ടിക സംഘടനയുടെ വെബ്സൈറ്റില്‍ ഇടും. അവരില്‍ നിന്നാകും  പുതിയ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുക. ആ പട്ടിക പുറത്തുവരാന്‍ പക്ഷേ എഐസിസിയുടെ പുതിയെ പ്രസിഡന്‍റെത്തും വരെ  യൂത്ത് കോണ്‍ഗ്രസുകാര്‍ കാത്തിരിക്കേണ്ടി വരും. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...