നാലു ദിവസം, അൻപതിനായിരം രൂപയിൽ താഴെ; ഇതിനോ പ്രവാസി വ്യവസായിയുടെ ജീവൻ ബലി?

anthoor-sajan-2
SHARE

5 കോടി രൂപ മുടക്കി നിർമിച്ച പാർഥാ കൺവൻഷൻ സെന്ററിന് ആന്തൂർ നഗരസഭയുടെ അനുമതി കാത്തിരുന്നു കിട്ടാതെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തിട്ട് 21–ാം ദിവസമാണു നഗരസഭ കനിയുന്നത്. പ്ലാനുകൾ പലവട്ടം പരിഷ്കരിക്കുമ്പോഴും നഗരസഭാ ഓഫിസ് കയറിയിറങ്ങുമ്പോഴും സാജനോടോ, കുടുംബത്തോടോ ആരും പറഞ്ഞില്ല എന്തൊക്കെയാണു നിർമാണത്തിലെ യഥാർഥ പോരായ്മകളെന്ന്. 

ഒടുവിൽ സാജന്റെ മരണശേഷം ചീഫ് ടൗൺ പ്ലാനറുടെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണു പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നത്. നാലു ദിവസംകൊണ്ട്, അൻപതിനായിരം രൂപയിൽ താഴെ മുടക്കി ഇവ പരിഹരിച്ചു. ഇതിനായിരുന്നോ ഒരു പ്രവാസി വ്യവസായിയുടെ ജീവൻ ബലി കൊടുത്തത് എന്ന ചോദ്യമാണുയരുന്നത്.

അപാകത ഒന്ന്: 

kannur-toilet1
പാർഥാ കൺവൻഷൻ സെന്ററിൽ പുതുതായി നിർമിച്ച പുരുഷൻമാരുടെ ശുചിമുറി

പുരുഷൻമാരുടെ ശുചിമുറിയിൽ 7 യൂറിനലിന്റെയും ഒരു ക്ലോസറ്റിന്റെയും കുറവ്

 

പരിഹരിച്ചത് ഇങ്ങനെ: 

താഴത്തെ നിലയിൽ ഒരു പുതിയ ശുചിമുറി ബ്ലോക്ക് സജ്ജീകരിച്ചു. ഇവിടെ 7 യൂറിനലും ഒരു ക്ലോസറ്റും സ്ഥാപിച്ചു

പാർഥാ കൺവൻഷൻ സെന്ററിനു പുറത്ത് ഇടുങ്ങിയ സ്ഥലത്തെ ജലസംഭരണി.ഇതു മാറ്റിപ്പണിയാൻ 6 മാസം അനുവദിച്ചാണ് നഗരസഭ ലൈസൻസ് നൽകിയത്.

അപാകത രണ്ട്: 

പുരുഷൻമാരുടെ ശുചിമുറിയിൽ ഒരു വാഷ് ബെയ്സന്റെ കുറവ്

 

പരിഹരിച്ചത് ഇങ്ങനെ: 

kannur-tank3
പാർഥാ കൺവൻഷൻ സെന്ററിനു പുറത്ത് ഇടുങ്ങിയ സ്ഥലത്തെ ജലസംഭരണി.ഇതു മാറ്റിപ്പണിയാൻ 6 മാസം അനുവദിച്ചാണ് നഗരസഭ ലൈസൻസ് നൽകിയത്

താഴത്തെ നിലയിൽ പുതുതായി നിർമിച്ച ശുചിമുറി ബ്ലോക്കിൽ ഒരു വാഷ് ബെയ്സൻ കൂടി സ്ഥാപിച്ചു.

 

kannur-convension-center2
പാർഥാ കൺവൻഷൻ സെന്ററിലെ ബാൽക്കണിയിൽ നിലവിലെ കൈവരിക്ക് ഇടയിൽ സ്ഥാപിച്ച പുതിയ കൈവരി. ചിത്രം:മനോരമ

 അപാകത മൂന്ന്: 

ബാൽക്കണിയിൽ കസേരയിൽനിന്നു കൈവരിയിലേക്കുള്ള ദൂരത്തിൽ 50 സെ.മീ. വ്യത്യാസം

 

പരിഹരിച്ചത് ഇങ്ങനെ: 

കസേരയ്ക്കും കൈവരിക്കുമിടയിൽ പുതുതായി ഒരു കൈവരി കൂടി സ്ഥാപിച്ചു. പഴയ കൈവരി ഉപയോഗിക്കാനാകാത്ത തരത്തിൽ പഴയ പടി നിലനിർത്തി.

 

അപാകത നാല്: 

പ്രവേശന കവാടത്തിലെ  റാംപിന്റെ ചെരിവിൽ അഞ്ചു സെ.മീ വ്യത്യാസം

 

പരിഹരിച്ചത് ഇങ്ങനെ: 

ചെരിവ് ക്രമീകരിക്കാൻ റാംപിന്റെ നീളം വർധിപ്പിച്ചു. ഇതിനായി മറൈൻ പ്ലൈ ഉപയോഗിച്ചു. കൂട്ടിച്ചേർക്കലിന്റെ അഭംഗി മാറ്റാൻ പുറമേ മാറ്റ് വിരിച്ചു. 

അപാകത അഞ്ച്: 

ജലസംഭരണിയുടെ സ്ഥാനം തുറസ്സായ സ്ഥലത്ത്

 

പരിഹരിക്കേണ്ടത് ഇങ്ങനെ: 

6 മാസത്തിനകം ജലസംഭരണി പൊളിച്ചു നീക്കി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കണം. പ്രീ ഫാബ്രിക്കേറ്റഡ് ആയതിനാൽ അഴിച്ചുമാറ്റാൻ പ്രയാസമില്ല. എന്നാൽ, ചുറ്റുമതിലിൽ നിന്ന് 1.2 മീറ്റർ വിട്ടു തന്നെയാണു നിർമാണമെന്നു കമ്പനി പറയുന്നു. ബഹുനില കെട്ടിടമല്ലാത്തതിനാൽ അഗ്നിശമനസേനാ വാഹനത്തിനു കടന്നുപോകാൻ ചുറ്റും തുറസ്സായ സ്ഥലമിടണമെന്നില്ല. എങ്കിലും നഗരസഭ നൽകിയ കാലാവധിക്കുള്ളിൽ ജലസംഭരണി മാറ്റി സ്ഥാപിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...