മരട് ഫ്ലാറ്റ് പൊളിച്ചു നീക്കാനുളള വിധി; പുനപരിശോധന ഹർജി സുപ്രീംകോടതിയിൽ

maradu-flat-3
SHARE

അനധികൃതമായി നിർമ്മിച്ച മരടിലെ 5 ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റ് നിർമാതാക്കൾ നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ ചേംബറിൽ ഉച്ചക്ക് 1.40നാണ് പരിഗണിക്കുന്നത്. ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കോടതിയുടെ മുന്നിലെത്തും. ഇതംഗീകരിക്കുകയാണെങ്കിൽ  തുറന്ന കോടതിയിൽ വാദം കേൾക്കും. ഇല്ലെങ്കിൽ ഹർജി തള്ളി, ഉത്തരവ് സുപ്രീംകോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. വിധിക്കെതിരെ ഫ്ലാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജികൾ നേരത്തെ കോടതി തള്ളിയിരുന്നു

MORE IN KERALA
SHOW MORE
Loading...
Loading...