യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ബസ് പാടത്തേക്ക് ഒാടിച്ചിറക്കി കെഎസ്ആർടിസി ഡ്രൈവർ; വിഡിയോ

ksrtc-accident-video
SHARE

യാത്രക്കാരുമായി മുന്നോട്ട് കുതിക്കുമ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവിക്കാനിരുന്ന വലിയ അപകടം അദ്ദേഹത്തിന്റെ മനക്കരുത്ത് കൊണ്ട് തടഞ്ഞു. സൈബർ ലോകത്ത് വൈറലായ വിഡിയോയും കുറിപ്പിൽ നിന്നുമാണ് ഇൗ അപകടത്തിന്റെ വിവരം പുറത്തുവരുന്നത്. തിരുവനന്തപുരത്ത് നിന്നും കർണാടക മൈസൂരുവിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്കാനിയ ബസ് അപകടത്തിൽപ്പെട്ട ദൃശ്യങ്ങളാണ് കെഎസ്ആർടിസി കൊട്ടാരക്കര എന്ന പേജിൽ പങ്കുവച്ചിരിക്കുന്നത്. ആനവണ്ടി എന്ന യൂട്യൂബ് ചാനലിൽ ഇൗ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. . 

ഒാട്ടത്തിനിടെ ഗുണ്ടൽപ്പേട്ടിന് സമീപത്ത് വച്ചാണ് ഡ്രൈവർക്ക് ശരീരം വയ്യാതെ വന്നത്. ഇതോടെ ബസിന്റെ നിയന്ത്രണം തന്നെ നഷ്ടമായി. എന്നിട്ടും ഡ്രൈവർ സമീപത്തെ കൃഷിയിടത്തിലേക്ക് ബസ് ഒാടിച്ചിറക്കുകയായിരുന്നു. കൃഷിയടത്തിലെ സുരക്ഷയ്ക്ക് കെട്ടിയിരുന്ന കമ്പിവേലി തകർത്ത് പാടത്തേക്ക് ഇറങ്ങിയ ബസ് ചെളിയിൽ പുതഞ്ഞതോടെ നിൽക്കുകയായിരുന്നു. യാത്രക്കാരിൽ ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...