ജിജു ബുദ്ധിയില്ലാതെ പണം ചെലവഴിച്ചു, നടപടികൾ തുടരും; കൈയ്യൊഴിഞ്ഞ് ബാംബൂ കോർപ്പറേഷൻ

jiju
SHARE

ബാംബൂ കോര്‍പറേഷനില്‍ നിന്ന് വാടകയ്ക്കെടുത്ത സ്ഥലത്ത് ഹോട്ടല്‍ തുടങ്ങി പെരുവഴിയിലായ അങ്കമാലിയിലെ പ്രവാസി വ്യവസായിക്ക് സര്‍ക്കാരില്‍ നിന്നോ ബാംബൂ കോര്‍പറേഷനില്‍ നിന്നോ സഹായം ലഭിക്കില്ലെന്ന് ഉറപ്പായി . വിദേശത്തു ജോലി ചെയ്തുണ്ടാക്കിയ പണം ജിജു ബുദ്ധിയില്ലാതെ െചലവഴിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി അയാള്‍ മാത്രമാണെന്ന് ബാംബൂ കോര്‍പറേഷന്‍ പ്രതികരിച്ചു.  വാടകകുടിശികയായ 21 ലക്ഷം രൂപ ജിജുവില്‍ നിന്നീടാക്കാനുളള നിയമനടപടികള്‍ തുടരുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ബുദ്ധിയില്ലാതെ പണം ചെലവഴിച്ചതാണ് ജിജുവെന്ന സംരംഭകന്‍റെ തെറ്റെന്ന് ഒടുവില്‍ ബാംബൂ കോര്‍പറേഷന്‍ കണ്ടെത്തി.  ജിജുവിന് സ്ഥലം അനുവദിച്ചതും അനുവദിച്ച സ്ഥലം തിരിച്ചെടുക്കാന്‍ നടപടി തുടങ്ങിയതും മുന്‍ ഭരണസമിതിയാണെന്നു ഇതില്‍ ഉത്തരവാദിത്തമില്ലെന്നുമാണ് ഇപ്പോഴത്തെ ചെയര്‍മാന്‍റെയുും എംഡിയടെയും നിലപാട്. പുതിയ സാഹചര്യത്തില്‍ കോടതി ഉത്തരവ് പ്രകാരം വാടക കുടിശികയിനത്തില്‍ 21 ലക്ഷം രൂപ ഈടാക്കി ജിജുവില്‍ നിന്ന് സ്ഥലം ഏറ്റെടുക്കാനുളള ഉത്തരവാദിത്തം പുതിയ ഭരണസമിതിക്കുണ്ടെന്നും ഇത് ഉടന്‍ നടപ്പാക്കുമെന്നും  ബാംബൂ കോര്‍പറേഷന് വ്യക്തമാക്കി. ജിജുവിന് നഷ്ടപ്പെട്ട പണത്തെ കുറിച്ച്  കോര്‍പറേഷന് വിഷമമില്ലെന്നും അധികൃതര്‍ തുറന്നു പറഞ്ഞു.

മാനുഷിക പരിഗണന ജിജുവിന് കിട്ടാനുളള സാധ്യതയെ കുറിച്ചാരാഞ്ഞപ്പോള്‍ ഇതായിരുന്നു കോര്‍പറേഷന്‍റെ മറുപടി. അങ്കമാലിയിലെ ബാംബൂ കോര്‍പറേഷന്‍ സ്ഥലം വാടകയ്ക്കെടുത്ത് ഹോട്ടല്‍ തുടങ്ങാനായി 55 ലക്ഷം രൂപ മുടക്കുകയും കോര്‍പറേഷന്‍ നയം മാറ്റത്തെ തുടര്‍ന്ന് കടക്കെണിയിലാവുകയും ചെയ്ത പ്രവാസി വ്യവസായിയുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെയാണ്  വിശദീകരണം. കോര്‍പറേഷന്‍ നടപടിയില്‍ തെറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...